ഗവര്‍ണര്‍ ‘രാജി’നെതിരെ കേരള-തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍; യോജിച്ച പോരാട്ടത്തിന് ധാരണ

ഗവര്‍ണര്‍മാര്‍ക്കെതിരെ തുറന്ന പോരിന് കേരളവും തമിഴ്‌നാടും. ഗവര്‍ണര്‍ക്കെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അയച്ച കത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചു. ഗവര്‍ണര്‍മാര്‍ ബില്ലുകളില്‍ ഒപ്പിടുന്നില്ലെന്നാണ് സ്റ്റാലിന്‍ ഉന്നയിച്ച പ്രധാന ആരോപണം. ഗവര്‍ണര്‍മാര്‍ക്കെതിരെ പ്രമേയം പാസാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെടുന്നു. സ്റ്റാലിന്റെ നിര്‍ദേശം ഗൗരവതരമാണെന്നും പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയും സര്‍ക്കാരുകള്‍ക്ക് ചില്ലറ തലവേദനയല്ല ഉണ്ടാക്കിയിട്ടുള്ളത്. ഗവര്‍ണര്‍മാരുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ക്കെതിരെ മുഖ്യമന്ത്രിമാരായ പിണറായി വിജയനും സ്റ്റാലിനും പലപ്പോഴായി രംഗത്തുവന്നിട്ടുണ്ട്. കേരളത്തില്‍ സര്‍വകലാശാല ചാന്‍സലര്‍ നിയമനം അടക്കം പല വിഷയങ്ങളിലും ഗവര്‍ണരും സര്‍ക്കാരും ഏറ്റുമുട്ടി.

സമാന സാഹചര്യങ്ങള്‍ തന്നെയാണ് തമിഴ്‌നാട്ടിലും. അടുത്തിടെ ‘അനുമതി നിഷേധിച്ചാല്‍ ബില്‍ മരിച്ചെന്നാണ് അര്‍ത്ഥമെന്ന’ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ പ്രസ്താവന വിവാദമായിരുന്നു. ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയ മുഖ്യമന്ത്രി സ്റ്റാലിന്‍ ഗവര്‍ണര്‍ അദ്ദേഹത്തിന്റെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് പറഞ്ഞു. മണിബില്ലിന് പോലും ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ലെന്നും ബില്ലുകള്‍ അംഗീകരിക്കുകയോ തിരിച്ചയക്കുകയോ ചെയ്യാതെ പിടിച്ചുവയ്ക്കുന്നത് ഭരണഘടനാപദവിക്ക് ചേര്‍ന്നതെന്നും ്സ്റ്റാലിന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്കെതിരെ നടപടി കടുപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News