‘രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളം, കേന്ദ്രം ആരോഗ്യ മേഖലക്ക് പണം അനുവദിക്കുന്നില്ല’: മന്ത്രി വീണാ ജോര്‍ജ്

veena george

രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളമാണെന്നും കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് പണം അനുവദിക്കുന്നില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്രം 800 കോടി രൂപ നല്‍കാനുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും അധികം സൗജന്യ ചികിത്സ നല്‍കുന്നതില്‍ ഒന്ന് കോഴിക്കോട് മെഡിക്കല്‍ കോളജാണ്. കെഎംസിയെ മുഖനേ മരുന്ന് നല്‍കുന്നത്. കോഴിക്കോട് പ്രാദേശികമായി വാങ്ങുന്ന മരുന്നിന് ലഭ്യത കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു.

ALSO READ: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

എച്ച്ഡിസി വാങ്ങുന്ന മരുന്നിന് ഈ 30 ദിവസത്തിനുള്ളില്‍ 30 കോടി രൂപ കൊടുത്തു. ഈ വര്‍ഷം ബഡ്ജറ്റ് വിഹിതം പൂര്‍ണമായി ലഭിച്ചു. അധികമായി തുക ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കെഎഎസ്പി വഴി 1600 കോടി സംസ്ഥാനം ചെലവ് വഹിക്കുബോള്‍ 150 കോടി മാത്രമാണ് കേന്ദ്രം വഹിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ALSO READ: മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഫലപ്രദമായി ഇടപെടാൻ കഴിയാത്തത് നിരാശാജനകം; മന്ത്രി വി എൻ വാസവൻ

അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചുവെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വിഷയം മന്ത്രി എ.കെ.ശശീന്ദ്രന്‍ ആരോഗ്യ മന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കാരുണ്യ വഴി അടിയന്തിരമായി മരുന്ന് എത്തിക്കാനും മരുന്ന് കമ്പനികള്‍ക്ക് നിലവിലുള്ള കുടിശിക ഉടന്‍ കൊടുത്തു തീര്‍ക്കാനുള്ള നടപടി സ്വീകരിച്ചതായും ആരോഗ്യ മന്ത്രി അറിയിച്ചതായി മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News