സീനിയർ വുമൺ ടി20 ‍ട്രോഫി: സിക്കിമിനെ തകർത്ത് കേരളം

Vinaya

ദേശീയ സീനിയർ വുമൺ ടി20 ‍ട്രോഫിയിൽ സിക്കിമിനെ തകർത്ത് കേരളം. പത്ത് വിക്കറ്റിന്റെ ഉജ്ജ്വല വിജയമാണ് കേരളം സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിക്കിമിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 73 റൺസെടുക്കാനെ സാധിച്ചുള്ളൂ. 74 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ കേരളം പത്താം ഓവറിൽ വിജയം സ്വന്തമാക്കി

സ്പിന്നർ വിനയയുടെ ബൗളിങ് മികവാണ് സിക്കിമിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. നാല് ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടു കൊടുത്ത് നാല് വിക്കറ്റ് വിനയ സ്വന്തമാക്കി. തയ്യിൽ ഷാനി (34) ദൃശ്യ ഐ വി (37) എന്നിവർ ചേർന്ന് പത്താം ഓവറിൽ കേരളത്തെ വിജയതീരത്തെത്തിച്ചു.

ഇതോടെ ​ഗ്രൂപ് ഡിയിൽ 4 കളിയിൽ 2 ജയവും 2 തോൽവിയുമായി 8 പോയിന്റുകളോടെ 5-ാം സ്ഥാനത്താണ് കേരളം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News