സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടാൻ കേരളം, ഇന്ത്യയിൽ ആദ്യം; കേരളപ്പിറവി ദിനത്തിൽ പ്രഖ്യാപനം

സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുവാൻ തയാറെടുത്ത് സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന കേരളം ഒരുങ്ങുന്നു. പദ്ധതി നടപ്പിലാകുന്നതോടെ ഇന്ത്യയിലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ സംസ്ഥാനമാകും കേരളം.

ALSO READ: ജനകീയ സെമിനാർ മാതൃകയിൽ കോൺഗ്രസിന്റെ ‘ജനസദസ്സ്’; ലീഗിനെയും കൂടെക്കൂട്ടും

സാക്ഷരതാ യജ്ഞം മാതൃകയിൽ തദ്ദേശവകുപ്പാണ്‌ പദ്ധതി ആവിഷ്‌കരിച്ചത്‌. കേരളപ്പിറവി ദിനത്തിലാണ് പദ്ധതിയുടെ പ്രഖ്യാപനം. ഇന്ത്യയിലെ ആദ്യ സമ്പൂർണ ഇ-ഗവേണൻസ്‌ സംസ്ഥാനം എന്ന പദവി കേരളത്തിനാണ്. കേരളത്തിലെ മുഴുവൻപേരെയും വിവരസാങ്കേതിക വിദ്യയിൽ പ്രാഥമിക അറിവുള്ളവരാക്കി മാറ്റുകയാണ്‌ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കേരള ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ, ഇൻഫർമേഷൻ കേരള മിഷൻ എന്നിവയ്‌ക്കാണ്‌ പദ്ധതിയുടെ നിർവഹണച്ചുമതല നൽകിയിരിക്കുന്നത്. ആഗസ്‌തിലാണ്‌ സർവേയും പരിശീലനവും നടക്കുക.

ALSO READ: തൃശൂർ മുള്ളൂർക്കര ആന വേട്ട, പത്തു പ്രതികളെയും തിരിച്ചറിഞ്ഞു

വാർഡ്‌ അടിസ്ഥാനത്തിൽ വോളന്റിയർമാരുടെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ , ഡിജിറ്റൽ സാക്ഷരത നൽകുക. ഫോൺ ഉപയോഗം, വീഡിയോ–- ഓഡിയോ കോൾ, ആപ് ഇൻസ്റ്റാളിങ്‌, മൾട്ടിമീഡിയ മെസേജ്‌, ഇ–-മെയിൽ കൈകാര്യം ചെയ്യൽ, സമൂഹമാധ്യമങ്ങളുടെ ഉപയോഗം തുടങ്ങിയവ പഠിപ്പിക്കും. ഒരാൾക്ക്‌ കുറഞ്ഞത്‌ അഞ്ചു മണിക്കൂറാണ്‌ പഠനസമയം അനുവദിക്കുന്നത്.

ALSO READ: ഇപ്രാവശ്യം ‘നല്ലവർ’ അല്ല, ‘കെട്ടവർ’; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലനായി കമൽഹാസൻ !

ട്രെയിൻ, ബസ്‌, വിമാന ടിക്കറ്റ്‌, വൈദ്യുതിബിൽ, നികുതിയടയ്‌ക്കൽ, ജനന, മരണ സർട്ടിഫിക്കറ്റുകൾ, തുടങ്ങി എല്ലാ സേവനങ്ങളും ഡിജിറ്റലായി നേടിയെടുക്കാൻ ജനങ്ങളെ പ്രാപ്‌തരാക്കും. വ്യാജവാർത്തകൾ തിരിച്ചറിയുന്നതിന്‌ സർക്കാരിന്റെ ‘സത്യമേവ ജയതേ’ പദ്ധതിയിലൂടെ പരിശീലനം നൽകും. സമൂഹമാധ്യമങ്ങളിലെ അബദ്ധങ്ങളിൽപ്പെടാതിരിക്കാൻ ഇത്‌ സഹായമാകും. ആവശ്യക്കാർക്ക്‌ സാങ്കേതിക സർവകലാശാല മുഖേന പരീക്ഷ നടത്തി സർട്ടിഫിക്കറ്റ്‌ നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News