‘മുഴുവന്‍ അധ്യാപകർക്കും എഐ പരിശീലനം നല്‍കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും’; മന്ത്രി വി ശിവന്‍കുട്ടി

ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന അധ്യാപകർക്കുള്ള എഐ പരിശീലനത്തിന്റെ ആദ്യബാച്ച് പൂർത്തിയായി. സംസ്ഥാനത്ത് 71 കേന്ദ്രങ്ങളിലായി 1856 അധ്യാപകരാണ് ആദ്യ ബാച്ചില്‍ പരിശീലനം പൂർത്തിയാക്കിയത്. സെക്കന്ററിതലം തൊട്ടുള്ള 80,000 അധ്യാപകർക്ക് ഓഗസ്റ്റ് മാസത്തിനുള്ളില്‍ പരിശീലനം നല്‍കിയതിനുശേഷം പ്രൈമറി അധ്യാപകരെക്കൂടി പരിശീലിപ്പിച്ച് 2025 ജനുവരി 1 ഓടെ മുഴുവന്‍ അധ്യാപകർക്കും എഐ പരിശീലനം ലഭിച്ച ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി. മണക്കാട് ഗേള്‍സ് സ്കൂളിലെ പരിശീലന കേന്ദ്രം മന്ത്രി സന്ദർശിച്ചു.

Also read:യുവതിയുടെ മരണത്തിന് കാരണം അരളിപ്പു എന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് ലഭിച്ചാല്‍ അമ്പലങ്ങളില്‍ അരളിപ്പൂ ഒഴിവാക്കും: ദേവസ്വം ബോര്‍ഡ്

സമ്മറൈസേഷന്‍, ഇമേജ് ജനറേഷന്‍, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, പ്രസന്റേഷനുകള്‍, അനിമേഷനുകള്‍ തുടങ്ങിയവയുടെ നിർമ്മാണം, ഇവാല്യുവേഷന്‍ എന്നിങ്ങനെയുള്ള മേഖലകളിലാണ് കൈറ്റിന്റെ മൊഡ്യൂള്‍ ഉപയോഗിച്ച് അധ്യാപകർ പരിശീലനം നേടുന്നത്. ഉത്തരവാദിത്വത്തോടെയുള്ള നി‍ർമിതബുദ്ധി ഉപയോഗം, ‍ഡീപ്‍ഫേക്ക് തിരിച്ചറിയല്‍, അല്‍ഗൊരിതം പക്ഷപാതിത്വം, സ്വകാര്യതാ പ്രശ്നങ്ങള്‍ തുടങ്ങിയവയും പരിശീലനത്തിന്റെ ഭാഗമായി അധ്യാപകർ പരിചയപ്പെടുന്നുണ്ട്. അധ്യാപക‍ർ ലാപ്‍ടോപ്പും സ്മാർട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളായാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. മെയ് മാസത്തില്‍ കൂടുതലും ഹയർസെക്കന്ററി അധ്യാപക‍ർക്കായിരിക്കും പരിശീലനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News