പ്രളയദുരിതത്തിലായ തമിഴ്നാടിനോട് അൻപോടെ കേരളം. കിറ്റുകൾ എത്തിക്കാൻ കൂടുതൽ സംഘടനകൾ അവശ്യ വസ്തുക്കളുമായി കൈകോർക്കുന്നു. ഇതുവരെ പത്തിലധികം ലോഡുകളാണ് കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തിച്ചത്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ അമിക്കോസ് ശേഖരിച്ച അവശ്യ വസ്തുക്കൾ ദുരന്ത നിവാരണ അതോറിറ്റി ആസ്ഥാനത്ത് എത്തിച്ചു. മലങ്കര കത്തോലിക്ക മേജർ അതിരൂപത സഹായ മെത്രാൻ ബിഷപ് ഡോ. മാത്യൂസ് മാർ പോളികാർപ്പസാണ് അമിക്കോസിന്റെ സഹായം റവന്യൂ മന്ത്രി കെ രാജന് കൈമാറിയത്.
Also Read; നവകേരള സദസിലെ അപേക്ഷകൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കും; മന്ത്രി കെ രാജൻ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും ദുരന്ത നിവാരണ അതോററ്റി ആസ്ഥാനത്ത് തമിഴ്നാടിനു വേണ്ടിയുള്ള അവശ്യവസ്തുക്കൾ എത്തിച്ചു. 605 രൂപ വിലവരുന്ന ആയിരം കിറ്റുകളാണ് എത്തിച്ചത്. ഇതുവരെ പത്തിലധികം ലോഡുകളാണ് കേരളത്തിൽ നിന്ന് തമിഴ്നാട്ടിലെത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here