വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സ്മാര്‍ട്ട് കാര്‍ഡിലേക്ക് മാറ്റാനൊരുങ്ങി കേരളം. ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായി സമീപ ഭാവിയില്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാര്‍ഡ് രൂപത്തിലേക്ക് മാറ്റാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.വാഹന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും മെയ് മുതല്‍ സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചിരിക്കുകയാണ്.
നേരത്തെ നിലവിലെ ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേയ്ക്ക് മാറ്റുന്ന നടപടിക്രമം കേരളത്തില്‍ ആരംഭിച്ചിരുന്നു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് പഴയ ലൈസന്‍സ് സ്റ്റാമാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറ്റിയിരിക്കുന്നത്. നിലവിലുള്ള ലൈസന്‍സ് ഉടമകള്‍ക്ക് ‘പരിവാഹന്‍ വെബ്സൈറ്റി’ലൂടെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് തപാല്‍ ചാര്‍ജിനൊപ്പം 200 രൂപ ഫീസ് അടച്ച് ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡാക്കി മാറ്റാന്‍ സാധിക്കും. ഒരു വര്‍ഷത്തേക്ക് മാത്രമേ ഇതില്‍ കിഴിവ് ലഭിക്കൂ. അതിന് ശേഷം സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് ലൈസന്‍സ് മാറ്റാന്‍ 1300 രൂപ ഫീസായി നല്‍കണം.
ഏഴിലധികം സുരക്ഷ ഫീച്ചറുകളുമായിട്ടാണ് പുതിയ പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സുകളുടെ വരവ്. സീരിയല്‍ നമ്പര്‍, യുവി എംബ്ലം, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂആര്‍ കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ പുതിയ ലൈസന്‍സ് കാര്‍ഡില്‍ ഉണ്ടാവുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here