അരി കൊമ്പൻ വിഷയത്തിൽ കേരളം സുപ്രീംകോടതിയിലേക്ക്

അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി പ്രഖ്യാപിച്ച വിധി നടപ്പിലാക്കാൻ ഏറെ പ്രയാസം എന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആദ്യം പറമ്പികുളത്തേക്ക് മാറ്റണം എന്നായിരുന്നു തീരുമാനം. എന്നാൽ വലിയ ജനകീയ പ്രതിഷേധം ഉണ്ടായി. ആതിരപ്പള്ളി വാഴച്ചാലും വലിയ പ്രതിഷേധം നടന്നു. ജനങ്ങളെ പ്രകോപിച്ച് മുൻപോട്ട് പോവൽ പ്രയാസം ആണെന്നും ഇന്നലെ വരെ അന്വേഷണത്തിൽ വേറെ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു.

അതിനാൽ ബുദ്ധിമുട്ട് കോടതിയെ അറിയിക്കും, സുപ്രീംകോടതിയെ സമീപിക്കും എന്നും ഇന്ന് തന്നെ ഓൺലൈനായി അപേക്ഷ നൽകി 17 ന് ഈ വിഷയത്തിൽ ഹർജി എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News