കേന്ദ്രത്തിന്റെ കടുത്ത അവഗണനക്കിടെയിലും നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്

കേന്ദ്രത്തിന്റെ കടുത്ത അവഗണനക്കിടെയിലും നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാംസ്ഥാനത്ത്.79 പോയിന്റോടെയാണ് കേരളം ഒന്നാമതെത്തിയത്.ബീഹാറാണ് ഏറ്റവും പിന്നിൽ.79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാമതുണ്ട്.

also read: സിംബാ‌ബ്‌വെക്കെതിരെ ടി20 പരമ്പര ഉറപ്പിക്കാന്‍ ഇന്ത്യ ഇന്നിറങ്ങും
ആരോഗ്യം, വിദ്യാഭ്യാസം, ലിംഗ സമത്വം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ പരിഗ ണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.2020-21 ൽ ഒന്നാമതെത്തിയ കേരളം ഇത്തവണ 4 പോയിന്റ് ഉയർത്തിയാണ് നേട്ടം കൈവരിച്ചത്.

also read: രാജ്യത്തെ പ്രധാന സ്വകാര്യ ബാങ്കുകളുടെ സേവനങ്ങൾക്ക് തടസം നേരിട്ടേക്കും

78 പോയിന്റോടെ തമിഴ്നാടാണ് കേരളത്തിനും ഉത്തരാഖണ്ഡിനും പിറകിൽ. 77 പോയിന്റാണ് ഗോവക്ക്. ജാർഖണ്ഡിന് 62ഉം നാഗാലാൻഡിന് 63ഉം പോയിന്റാണുള്ളത്. ഛണ്ഡീഗഢ്, ജമ്മു ആൻഡ് കശ്മീർ, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം നടത്തുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ.

‘സുസ്ഥിര വികസന ലക്ഷ്യത്തിൻറെ കീഴിൽ നിശ്ചയിച്ച 16 ലക്ഷ്യങ്ങളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ ​സർക്കാറിന്റെ നടപടികളുടെ ഫലമായി രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് നിതി ആയോഗ് സി.ഇ.ഒ വ്യക്തമാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News