ആലപ്പുഴയിലെ ഹൗസ്ബോട്ടും വള്ളംകളിയും; ഹിറ്റായി ലണ്ടനിലെ ഡബിള്‍ഡക്കര്‍ ബസിന്റെ ചിത്രങ്ങള്‍

വിദേശരാജ്യങ്ങളായ ലണ്ടന്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പരസ്യ പ്രചാരണങ്ങളുമായി
സംസ്ഥാന ടൂറിസം വകുപ്പ്. ലണ്ടനിലെ ബസുകളിലെ പരസ്യം സാമൂഹ്യ മാധ്യമങ്ങളിലും ട്രെന്‍ഡിങ്ങായി മാറി.

ALSO READ:മുംബൈ എറണാകുളം ദുരന്തോ എക്സ്പ്രസില്‍ പരിഭ്രാന്തി പടര്‍ത്തി ഫയര്‍ അലാറം; ഒഴിവായത് വലിയ ദുരന്തം

ആലപ്പുഴയിലെ ഹൗസ്ബോട്ടും വള്ളംകളിയുമൊക്കെ ലണ്ടനിലെ ചില ഡബിള്‍ ഡക്കര്‍ ബസുകളില്‍ കാണാനാകും. ആലപ്പുഴയിലെ മനോഹരമായ ഭൂപ്രകൃതിയും ഉള്‍നാടന്‍ ജലഗതാഗതവുമെല്ലാം ഇതില്‍ കാണാം. ഇതോടൊപ്പം കേരള ടൂറിസത്തിന്റെ ലോഗോയും ഉണ്ട്. മുമ്പും കേരള ടൂറിസത്തിന്റെ പരസ്യങ്ങള്‍ ലണ്ടനിലെ ബസുകളില്‍ വന്നിട്ടുണ്ട്.

ALSO READ:ദില്ലിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി; ആംആദ്മി സഖ്യത്തില്‍ പ്രതിഷേധിച്ച് രണ്ട് മുന്‍ എംഎല്‍എമാര്‍ രാജി വെച്ചു

ബസിന്റെ വീഡിയോ ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. കേരള ടൂറിസത്തിന്റെ പുതിയ പ്രചാരണ രീതിയെന്ന കുറിപ്പോടെയാണ് മന്ത്രി റിയാസ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ നടപ്പിലാക്കാനാകുന്ന പുതിയ പ്രചാരണ ആശയങ്ങള്‍ കമന്റ് ബോക്സില്‍ അറിയിക്കണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News