ട്രെന്‍ഡിനൊപ്പം ടൂറിസം വകുപ്പും; മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി കേരളം

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകള്‍ വിവാഹം നടത്താനായി വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചരിക്കുന്നുണ്ട്. കേരളത്തിലേക്കും ഇങ്ങനെ നിരവധിയാളുകള്‍ എത്താറുണ്ട്. പക്ഷെ, വിനോദസഞ്ചാര വകുപ്പിന്റേതായ ഒരു പ്രോത്സാഹനമോ പ്രചാരണമോ ഇതിന് ഇതുവരെ ലഭിച്ചിരുന്നില്ല. ഏറ്റവും മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനുകള്‍ നല്‍കാന്‍ സാധിക്കുന്ന നാടാണ് കേരളമെന്ന് പറയുകയാണ് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.

കേരളത്തില്‍ തെങ്ങിന്‍തോപ്പുകളും വയലേലകളും പുഴയോരവും കടല്‍തീരവുമെല്ലാം വിവാഹ ഡെസ്റ്റിനേഷനുകളായി ഒരുക്കാമെന്ന് മന്ത്രി പറയുന്നു. മലയോര മേഖലയിലെ മനോഹരമായ പ്രദേശങ്ങള്‍ പ്രത്യേകമായി ഡെസ്റ്റിനേഷനുകളാക്കി മാറ്റാം. ട്രാവല്‍ പ്ലസ് ലിഷര്‍ മാഗസീന്‍ കേരളത്തെ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തുവെന്നും മന്ത്രി പറഞ്ഞു.

വിനോദ സഞ്ചാര വകുപ്പ് ആരംഭിച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ എന്ന പദ്ധതി കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രോത്സാഹനവും വരുമാനവുമായിരിക്കും. കേരളത്തെ മികച്ച വിവാഹ, വിനോദസഞ്ചാര ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.കേരളത്തെ മികച്ച വെഡ്ഡിംഗ് ഡെസ്റ്റിനേഷനാക്കുന്നതിനായി ടൂറിസം വകുപ്പ് 2 കോടി രൂപ ചെലവഴിച്ച് വിവിധ പ്രാചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഡല്‍ഹി, മുബൈ, ബംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളില്‍ കേരളത്തിന്റെ വെഡ്ഡിംഗ് ഡെസ്റ്റിനേഷന്‍ പദ്ധതിയുടെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചുകൊണ്ടും പ്രചാരണ പരിപാടികള്‍ നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News