ദൈവത്തിന്റെ സ്വന്തം നാട്, എന്നും വിദേശികള്‍ക്കും ഇതര സംസ്ഥാനങ്ങളിലെ വിനോദ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമാണ്. കേരളത്തില്‍ എന്താണ് കാണാനുള്ളതെന്ന് ചോദിച്ചാല്‍ എല്ലാം ഉണ്ട് എന്നത് തന്നെയാണ് ഇതിന് കാരണവും. കടലും കായലും പുഴയും മലയും അങ്ങനെ വൈവിധ്യമാര്‍ന്ന ദൃശ്യങ്ങളും ഏറ്റവും നല്ല കാലാവസ്ഥയുമുള്ള കേരളത്തിന് വിശേഷങ്ങള്‍ എത്ര നല്‍കിയാലും മതിയാവില്ല. ടൂറിസത്തിന്റെ ഭാഗമായി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി പദ്ധതികള്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയും കൃത്യമായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്.
ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പ്; ജെഡിയു നേതൃയോഗം ദില്ലിയിൽ
പോയ വര്‍ഷങ്ങളില്‍ സഞ്ചാരികളിലുണ്ടായ വര്‍ധനവും ഇക്കാര്യങ്ങള്‍ കൊണ്ടുതന്നെയാണ്. പുതുവര്‍ഷം പിറക്കുമ്പോള്‍ സഞ്ചാരികള്‍ക്കായി മറ്റൊരു പദ്ധതിയാണ് കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
കേരള ടൂറിസം അവതരിപ്പിക്കുന്ന പുതിയ പദ്ധതിയാണ് ഹെലിടൂറിസം അഥവാ ഹെലികോപ്ടര്‍ ടൂറിസം. കേരളത്തെ അനുഭവിച്ചറിയുവാന്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് യാത്രയിലും അനുബന്ധ കാര്യങ്ങളിലുമായി നഷ്ടമാകുന്ന വിലയേറിയ സമയം പരമാവധി കുറച്ച് സമ്പുഷ്ടമായ ഒരു ടൂറിസം അനുഭവം സ്വായത്തമാക്കുവാന്‍ ഈ പദ്ധതി സഹായിക്കും. ഒരു ദിവസം കൊണ്ടുതന്നെ ജലാശയങ്ങളും കടല്‍ത്തീരങ്ങളും കുന്നില്‍ പ്രദേശങ്ങളും ഉള്‍പ്പെട്ട കേരളത്തിന്റെ മനോഹരമായ ഭൂപ്രകൃതിയുടെ വൈവിധ്യം ആസ്വദിക്കുവാന്‍ ഈ പദ്ധതിയിലൂടെ അവസരം ലഭിക്കും.
പദ്ധതിയുടെ ആദ്യഘട്ടം ഡിസംബര്‍ 30 ന് നെടുമ്പാശേരി സിയാലില്‍ ആരംഭിക്കും. കേരളത്തിന്റെ ടൂറിസം മേഖലയെ അടുത്ത ഘട്ടത്തിലേക്ക് ഉയര്‍ത്തുന്നതിനോടൊപ്പം കേരളത്തിന്റെ മനോഹാരിത പുതിയൊരു കാഴ്ചയിലൂടെ അനുഭവിക്കുവാന്‍ ഈ പദ്ധതി വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here