പുതുവർഷം മുതൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന ചില ട്രെയിനുകളുടെ സമയത്തില്‍ മാറ്റം.വേണാട്, വഞ്ചിനാട്, ഏറനാട്, പാലരുവി തുടങ്ങിയ ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം ഉണ്ടാകുക.ഇതിനൊപ്പം ചില ട്രെയിനുകളുടെ വേഗതയിലും മാറ്റം ഉണ്ടാകും.അതേതൊക്കെയെന്ന് നോക്കാം:
ട്രെയിനുകളുടെ സമയമാറ്റം
- തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ്; രാവിലെ 5.25നു പകരം 5.20നു പുറപ്പെടും
- തൂത്തുക്കുടി-പാലക്കാട് പാലരുവി എക്‌സ്പ്രസ് കൊല്ലത്തു നിന്നും പുറപ്പെടുക 4.35ന്
- എറണാകുളം–തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് 5.10നാകും പുറപ്പെടുക
- തിരുവനന്തപുരം–മംഗളൂരു ഏറനാട് എക്സ്പ്രസ് 3.35നു പകരം 3.40ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും
- കൊല്ലം–തിരുവനന്തപുരം പാസഞ്ചർ 6.58ന് ആയിരിക്കും പുറപ്പെടുക
- കൊച്ചുവേളി–നാഗർകോവിൽ പാസഞ്ചർ ഉച്ചയ്ക്ക് 1.40 നു പകരം 1.25ന് പുറപ്പെടും
- ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് രാവിലെ 9.45നു പകരം 10.20നായിരിക്കും ചെന്നൈയില്‍ നിന്നും പുറപ്പെടുക.
- മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് തിരുവനന്തപുരത്ത് രാവിലെ 8.30നും എത്തും
വേഗം കൂടുന്ന ട്രെയിനുകൾ
- ഷൊര്‍ണൂര്‍ – തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്; ഏറ്റുമാനൂര്‍ മുതല്‍ തിരുവനന്തപുരം പേട്ട വരെയുള്ള സ്റ്റേഷനുകളില്‍ ഏതാനും മിനിറ്റ് നേരത്തേയെത്തും
- മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസിന്റെ വേഗം 30 മിനിറ്റ് കൂട്ടും
- ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ് 35 മിനിറ്റ് വേഗം കൂട്ടും.
- മധുര–ഗുരുവായൂർ എക്സ്പ്രസ്, കോട്ടയം–നിലമ്പൂർ എക്സ്പ്രസ് 15 മിനിറ്റും മംഗളൂരു–കണ്ണൂർ പാസഞ്ചർ 40 മിനിറ്റും വേഗം കൂട്ടും.
- കൊല്ലം–ചെന്നൈ അനന്തപുരി- 15 മിനിറ്റ്,, എറണാകുളം–ബിലാസ്പുർ- 10 മിനിറ്റ് എന്നിങ്ങനെ വേഗം കൂട്ടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here