കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതമാണ് നേരിടുന്നത്. ട്രെയിനുകള്‍ കൃത്യസമയം പാലിക്കാതെയും യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് കോച്ചുകള്‍ ഇല്ലാതിരിക്കുകയും നിലവിലുണ്ടായിരുന്ന കോച്ചുകള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്തതിനു പുറമേ വന്ദേഭാരതിന്റെ പേരില്‍ സാധാരണക്കാര്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നതും കൂടിയായതോടെ യാത്രക്കാര്‍ ട്രെയിനുകളില്‍ ബോധം കെട്ട് വീഴുന്ന അവസ്ഥ സാധാരണമായിരിക്കുന്നു. തിങ്ങിഞ്ഞെരുങ്ങി ശ്വാസം മുട്ടി യാത്ര ചെയ്യേണ്ട ഗതികേടിലേക്ക് ആണ് റെയില്‍വേ യാത്രക്കാരെ എത്തിച്ചിരിക്കുന്നത്. കേരളത്തോടുള്ള കേന്ദ്ര അവഗണനയുടെ പരിണിതഫലമാണ് ഈ യാത്രാദുരിതം.
സാധാരണ യാത്രക്കാര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ കേരളത്തിന് പുതിയ ട്രെയിനുകളും നിലവിലുള്ള ട്രെയിനുകളില്‍ പുതിയ ബോഗികളും അനുവദിക്കാത്തതിന് പുറമേ വന്ദേഭാരത് പോലെയുള്ള ട്രെയിനുകള്‍ക്ക് ആവശ്യമായ രീതിയില്‍ കേരളത്തിലെ റെയില്‍വേ ട്രാക്കുകളുടെ വളവുകള്‍ നിവര്‍ത്തുവാനോ റെയില്‍വേ വികസനം ത്വരിതപ്പെടുത്താനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവത്തത് വലിയ ഒരു ക്രൂരതയായി മാറിയിരിക്കുകയാണ്. കെ-റെയില്‍ പോലെ കേരളത്തിന്റെ യാത്ര ദുരിതത്തിന് അറുതി വരുത്തുന്ന പദ്ധതികള്‍ക്ക് മുടക്കം വരുത്തുന്ന കേന്ദ്രസര്‍ക്കാറും കേരളത്തിലെ പ്രതിപക്ഷവും ഈ യാത്ര ദുരിതത്തിന് മറുപടി പറയേണ്ടതുണ്ട്. കെ-റെയില്‍ അനിവാര്യതയാണ് എന്നാണ് ഈ ദുരിതം നമ്മോട് പറയുന്നത്. ഈ വിഷയത്തില്‍ ഡിവൈഎഫ്‌ഐ സെപ്തംബര്‍ 26 ന് ജില്ലകള്‍ കേന്ദ്രീകരിച്ച് റെയില്‍വേ സ്റ്റേഷന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here