കൈരളി ന്യൂസിലെ മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണം: പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു

കൈരളി ന്യൂസിലെ മാധ്യമപ്രവർത്തകർക്കെതിരായ ആക്രമണത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം പ്രതിഷേധിച്ചു. ആൾക്കൂട്ട അക്രമത്തിനു കൈരളി ന്യൂസിലെ ഡൽഹി ബ്യൂറോചീഫ് വിഷ്ണു തലവൂർ, വിഷ്വൽ എഡിറ്റർ അരുൺ നടേശൻ, സ്റ്റാഫ് സഞ്ജയ്‌ എന്നിവരാണ് ഇരയായത്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും മാതൃകാ പരമായി ശിക്ഷിക്കണമെന്നും പ്രസിഡന്റ്‌ പ്രസൂൻ എസ് കണ്ടത്ത്, സെക്രട്ടറി ഡി. ധനസുമോദ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ALSO READ: ദില്ലിയിൽ കൈരളി വാർത്താ സംഘത്തെ ആക്രമിച്ചതിൽ തിരുവനന്തപുരം പ്രസ് ക്ലബ് പ്രതിഷേധിച്ചു

ജി 20 ഉച്ചകോടിയുടെ ഭാഗമായി തലസ്ഥാന നഗരം കനത്ത സുരക്ഷയിൽ കഴിയുമ്പോഴാണ് മാധ്യമ പ്രവർത്തകർ ആൾക്കൂട്ട അക്രമത്തിനു ഇരയാകുന്നത്. സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. മാധ്യമപ്രവർത്തകർക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി പോലീസ് കമ്മീഷണർ എന്നിവർക്ക് യൂണിയൻ കത്ത് നൽകി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News