ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ കേരള സർവകലാശാലക്ക് മികച്ച നേട്ടം

KERALA UNIVERSITY

ക്യുഎസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ കേരള സർവകലാശാലക്ക് മികച്ച നേട്ടം. അന്താരാഷ്ട്ര തലത്തിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള റാങ്കിംഗ് സംവിധാനം ആയ ക്യുഎസ് (Quacquarelli Symonds) റാങ്കിങ്ങിന്റെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിസ് ഏഷ്യ 2025 ൽ കേരള സർവകലാശാലക്ക് 339 – മത് സ്ഥാനം ലഭിച്ചു. വേൾഡ് യൂണിവേഴ്സിറ്റി റാങ്കിങ്ങിസ് സൗതേൺ ഏഷ്യ യിൽ 88- മത് സ്ഥാനവും ലഭിച്ചു. സർവകലാശാലകളുടെ അക്കാദമിക നിലവാരം, ഗവേഷണ നിലവാരം, വിദ്യാർത്ഥി – അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അദ്ധ്യാപകരുടെ ലഭ്യത തുടങ്ങിയ പല മാനദണ്ഡങ്ങൾ പ്രകാരമാണ് ക്യുഎസ് റാങ്ക് നൽകുന്നത്.

ALSO READ: https://www.kairalinewsonline.com/applications-are-invited-for-career-oriented-courses-at-keltron-hr1

സമീപ വർഷങ്ങളിൽ നാക് , എൻ ഐ ആർ എഫ് തുടങ്ങിയ ദേശീയ തലത്തിലെ അക്കാദമിക ഗുണനിലവാര സൂചികകളിലും റാങ്കിംഗിലും കേരള സർവകലാശാല കൈവരിച്ച മികച്ച നേട്ടങ്ങളുടെ പിൻതുടർച്ചയാണ് ക്യു എസിലെ മികച്ച പ്രകടനവും. ആഗോളതലത്തിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ലോകോത്തര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സുപ്രധാന സൂചികകളിൽ ഒന്നാണ് ക്യു എസ് റാങ്കിംഗ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News