കേരള സര്‍വകലാശാലക്ക് ക്യൂഎസ് ഏഷ്യന്‍ റാങ്കിങ്ങില്‍ വിജയത്തിളക്കം

KERALA UNIVERSITY

കേരള സര്‍വകലാശാലക്ക് ക്യൂഎസ് ഏഷ്യന്‍ റാങ്കിങ്ങില്‍ വിജയത്തിളക്കം. അന്താരാഷ്ട്ര തലത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള റാങ്കിംഗിലാണ് കേരള സര്‍വകലാശാലക്ക് വലിയ നേട്ടം ലഭിച്ചത്.

Also read:എൽ.ബി.എസ് സെന്ററിൽ തൊഴിൽ അധിഷ്ഠിത കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

അന്താരാഷ്ട്ര തലത്തില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം അളക്കുന്നതിനുള്ള ആഗോള റാങ്കിംഗ് സംവിധാനം ആയ ക്യു എസ് ഏഷ്യന്‍ റാങ്കിംഗ്- 2025ല്‍ കേരള സര്‍വകലാശാല 339 – മത് സ്ഥാനും, സൗത്തേണ്‍ ഏഷ്യ വിഭാഗത്തില്‍ 88- മത് സ്ഥാനവുമാണ് കരസ്ഥമാക്കിയത്. സര്‍വകലാശാലകളുടെ അക്കാദമിക നിലവാരം, ഗവേഷണ നിലവാരം, വിദ്യാര്‍ത്ഥി – അധ്യാപക അനുപാതം, ജോലി സാധ്യത, അന്താരാഷ്ട്ര നിലവാരമുള്ള അദ്ധ്യാപകരുടെ ലഭ്യത തുടങ്ങിയ പല മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് ക്യു എസ് റാങ്ക് നല്‍കുന്നത്.

Also read:ആര്‍ച്ചുബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രീഗോറിയോസ് അവാര്‍ഡ് പത്മഭൂഷണ്‍ ക്രിസ് ഗോപാലകൃഷ്ണന്

നാക് അക്രഡിറ്റേഷനിലും, എൻ ഐ ആർ എഫ് റാങ്കിംഗിലും സര്‍വ്വകലാശാല നേടിയ ഉജ്ജ്വല വിജയത്തിനു പിന്നാലെയാണ് ക്യുഎസ് റാങ്കിംഗിലും മികച്ച മുന്നേറ്റം നടത്തുന്നത്. ആഗോളതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ലോകോത്തര ഗവേഷണ-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ സുപ്രധാന സൂചികകളില്‍ ഒന്നാണ് ക്യു എസ് റാങ്കിംഗ്. ക്യു എസ് റാങ്കിംഗിന്റെ മാനദണ്ഡങ്ങളിലെല്ലാം കേരള സര്‍വ്വകലാശാലയ്ക്ക് മികച്ച നേട്ടം കരസ്ഥമാക്കാനായി. മാത്രമല്ല ഈ അംഗീകാരം സംസ്ഥാന സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ മുന്നേറ്റത്തിന്റെ വിജയം കൂടിയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News