വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പേരില്‍ നിയമ നടപടി നേരിടുന്ന നിഖില്‍ തോമസിനെതിരെ നടപടിയുമായി കേരള സര്‍വകലാശാല. നിഖില്‍ തോമസിന് കേരള സര്‍വകലാശാല ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായ ഹിയറിംഗ് നടത്താനും കേരള സര്‍വകലാശാല തീരുമാനിച്ചു. കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് പുറത്തുനിന്നുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ കേരള സര്‍വകലാശാല പരിശോധന ശക്തമാക്കി. പത്തുവര്‍ഷം മുന്‍പ് വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രത്യേകമായി പരിശോധിക്കും. ഇനി മുതല്‍ കേരളത്തിന് പുറത്ത് നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കുന്നത് പ്രത്യേക ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയായിരിക്കും. ഇതിനായി പ്രത്യേക വിഭാഗം ആരംഭിക്കാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി.
Also read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here