കേരളാ യൂണിവേഴ്സിറ്റി ക്യാമ്പസ് ഡിപ്പാർട്മെന്റ്സ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് ഉജ്ജ്വല വിജയം

sfi

കെ. എസ്. യു -വലതുപക്ഷ മാധ്യമങ്ങളുടെ നുണ പ്രചാരണങ്ങൾക്കുള്ള മറുപടിയായി കാര്യാവട്ടം ക്യാമ്പസ്‌ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്വല വിജയം. ജനറൽ സീറ്റുകൾ അടക്കം 19ൽ 19 ലും വൻ ഭൂരിപക്ഷത്തിൽ എസ് എഫ് ഐയുടെ സ്ഥാനാർഥികൾ വിജയിച്ചു. കഴിഞ്ഞ കാലയളവിൽ കാര്യവട്ടം ക്യാമ്പസ്സിൽ കെ. എസ്. യു എസ്എഫ്ഐക്ക് എതിരായി വ്യാജ പ്രചാരങ്ങളും അസുത്രിതമായ നീക്കങ്ങളും നടത്തി വരുകയായിരുന്നു.

കെ. എസ്. യുവിന്റെ നുണ കോട്ടകളെ പൊളിച്ചു കൊണ്ട് ക്യാമ്പസ്സിലെ വിദ്യാർത്ഥികൾ എസ് എഫ് ഐ ക്ക് ഒപ്പം അണിനിരന്നുകൊണ്ട് മുന്നേറി. നോമിനേഷൻ പ്രക്രിയ പൂർത്തിയാക്കിയപ്പോൾ എതിരില്ലാതെ 9 അസോസിയേഷൻ സീറ്റുകൾ വിജയിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജനറൽ സീറ്റുകളിൽ എസ്എഫ്ഐക്ക് മിന്നും വിജയം.

Read Also: KAIRALI NEWS EXCLUSIVE- കെപിഎം ഹോട്ടലിൽ നിന്ന് രാഹുൽ പുറത്തുപോയത് മറ്റൊരു വാഹനത്തിൽ; കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കൈരളി ന്യൂസിന്

ചെയർമാൻ-അഭിഷേക്,വൈസ് ചെയർപേഴ്സൺ – ഗെയ്റ്റി ഗ്രേറ്റൽ, മാഗസിൻ എഡിറ്റർ- ഹനീൻ അബ്ദുറഹ്മാൻ, ആർട്സ് ക്ലബ് സെക്രട്ടറി- അൻവർഷ, ജനറൽ സെക്രട്ടറി- കാർത്തിക,യു യു സി-  അഞ്ജനചന്ദ്രൻ, റംഷി റഹ്‌മാൻ , ലേഡി റെപ്രസെന്ററ്റീവ്- അനു കൃഷ്ണ, ഷബ്‌നം സുധീർ എന്നിവരാണ് വിജയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News