ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാം; ആപ്പ് നിർമിച്ച് കേരള സർവകലാശാല

ഉരുൾപൊട്ടൽ മുൻകൂട്ടി തിരിച്ചറിയാൻ ആപ്പ് നിർമിച്ച് കേരള സർവകലാശാല. മണ്ണിന്റെ കട്ടിയും പ്രദേശത്തിന്റെ നിരപ്പും അളന്ന് എത്രത്തോളം മഴ പെയ്താലാണ് ഒരു പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടാകുന്നതെന്ന് മനസിലാക്കാൻ സഹായിക്കുന്ന ആപ്പാണ് നിർമിക്കാനൊരുങ്ങുന്നത്. സ്ലിപ്പ്കെ (SlipK) എന്ന പേരിലുള്ള ആപ്പിന്റെ രൂപമാതൃകാ റിപ്പോർട്ട് സർവകലാശാലാ അധികൃതർ മന്ത്രിയ്ക്ക് സമർപ്പിച്ചു. ഭൗമശാസ്ത്ര ഗവേഷകനും കേരള സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. കെ എസ് സജിൻകുമാറിന്റെ നിർദേശത്തിന് പുറത്താണ് ആപ്പ് നിർമിക്കാൻ തീരുമാനിക്കുന്നത്.

Also Read: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ ഹൈക്കോടതി

മുൻകാലങ്ങളിലെ ഉരുൾപൊട്ടലുകൾ വിലയിരുത്തി എത്രത്തോളം മഴയുണ്ടാകുമ്പോഴാണ് ഉരുൾപൊട്ടലുണ്ടാകുന്നത് എന്ന് വിലയിരുത്തും. അതിനു ശേഷം സാധയതയുള്ള പ്രദേശങ്ങളിലെ മഴയുടെ അളവ് കണക്കാക്കുകയും ഇതിലൂടെ ഉരുൾപൊട്ടൽ സാധ്യത വിലയിരുത്തുകയും ചെയ്യും. ഒരു മീറ്റർ കനവും ഇരുപതു ഡിഗ്രി ചെരിവുമുള്ള പ്രദേശത്ത് രണ്ടു ദിവസം കൊണ്ട് നൂറു മിലിമീറ്റർ മഴപെയ്‌താൽ അത് ഉരുൾപ്പൊട്ടലിനു പ്രകോപനമാകും. അങ്ങേയുള്ള മേഖലകളിലെ മഴ ഉരുൾപൊട്ടൽ സാധ്യതെയുള്ള മഴയുടെ നാലിലൊന്നാകുമ്പോൾ ആപ്പ് യെല്ലോ അലർട്ട് നൽകും, തുടർന്ന് മഴയുടെ അളവ് കൂടുന്നതിനനുസരിച്ച് ഓറഞ്ച് അലർട്ടും റെഡ് അലർട്ടും നൽകും.

Also Read: കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ വേഗത്തിൽ നാട്ടിലെത്തിക്കാൻ നടപടിയുമായി പൊലീസ് ; കേരള പൊലീസിന് നന്ദി പറഞ്ഞ് മാതാപിതാക്കൾ

മുന്നറിയിപ്പ് നൽകുന്ന സാഹചര്യങ്ങളിലെല്ലാം ഉരുൾപൊട്ടൽ ഉണ്ടാകണമെന്ന് നിർബന്ധമില്ല. എന്നാൽ മഴയുടെ അളവിനനുസരിച്ച് മുന്നറിയിപ്പുകൾ നൽകാനാകും എന്നതാണ് പ്രത്യേകത. ഉരുൾപൊട്ടൽ സാധ്യതയുള്ള തദ്ദേശസ്വയംഭരണ വാർഡുകളിൽ ഓട്ടോമാറ്റിക് മഴമാപിനികൾ ഉപയോഗിച്ച് അപകടമുണ്ടാകാനുള്ള സാധ്യത മുൻകൂട്ടി മനസിലാക്കുക എന്നതാണ് ആപ്പ്[ നിർമാണത്തിന്റെ അടുത്ത ഘട്ടമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News