കേരള സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 70 ല്‍ 56 ഇടത്തും എസ്എഫ്‌ഐ. തിരുവനന്തപുരത്ത് 33 ല്‍ 27 ഇടത്തും കൊല്ലത്ത് 20 ല്‍ 17 ഇടത്തും ആലപ്പുഴ 15 ല്‍ 11 ഇടത്തും പത്തനംതിട്ടയില്‍ 2 ല്‍ 2 ഇടത്തും എസ് എഫ് ഐ യൂണിയന്‍ നേടി.
തിരുവനന്തപുരം ജില്ലയില്‍ യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം, ഗവ ആര്‍ട്‌സ് കോളേജ്, വിമന്‍സ് കോളേജ്, ഗവ ലോ കോളേജ്, kiits കോളേജ്, SN കോളേജ് ചെമ്പഴന്തി, SN സെല്‍ഫ് ഫിനാന്‍സ് ചെമ്പഴന്തി, ഗവ കോളേജ് കാര്യവട്ടം, ശ്രീശങ്കര വിദ്യാപീടം, ഗവ കോളേജ് നെടുമങ്ങാട്, ബിഷപ്പ് മെമ്മോറിയല്‍ കോളേജ് വലിയരത്തല, ഗവ എം എം എസ് കോളേജ്, സരസ്വതി കോളേജ്, RPM കോളേജ്, മദര്‍തെരേസ കോളജ്, വിഗ്യന്‍ കോളേജ് കാട്ടാക്കട, ക്രിസ്ത്യന്‍ കോളേജ്, നാഷണല്‍ കോളേജ്, ഗവ മ്യൂസിക് കോളേജ്, കുളത്തൂര്‍ കോളേജ്, IHRD പാറശ്ശാല, വൈറ്റ് മെമ്മോറിയല്‍ കോളേജ്, ഇമ്മനുവേല്‍ കോളേജ്, KNM കോളേജ്, ഗവ കോളേജ് ആറ്റിങ്ങല്‍, ഗവ സംസ്‌കൃത കോളേജ്, ഇടഞ്ഞി കോളേജ് എന്നിവിടങ്ങളില്‍ എസ് എഫ് ഐ വിജയിച്ചു.
READ ALSO:തലസ്ഥാനത്ത് അക്രമത്തിന് പദ്ധതിയിട്ട് യൂത്ത് കോണ്‍ഗ്രസ്
കൊല്ലം ജില്ലയില്‍ എസ് എന്‍ കോളേജ് കൊല്ലം, എസ് എന്‍ വിമന്‍സ് കോളേജ്, ഫാത്തിമ മാതാ നാഷണല്‍ കോളേജ്, ടി കെ എം ആര്‍ട്‌സ് കോളേജ്, ചാത്തന്നൂര്‍ എസ് എന്‍ കോളേജ്, ദേവസ്വം ബോര്‍ഡ് കോളേജ് ശാസ്താംകോട്ട, ബി ജെ എം ചവറ, വിദ്യാധിരാജ കരുനാഗപ്പള്ളി, ഐ എച്ച് ആര്‍ ഡി കുണ്ടറ, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ്, എസ് എന്‍ കോളേജ് പുനലൂര്‍, സെന്റ് സ്റ്റിഫന്‍സ് പത്തനാപുരം, നിലമേല്‍ എന്‍ എസ് എസ്, AKMS പത്തനാപുരം, എന്‍ എസ് എസ് ലോ കൊട്ടിയം, പിഎംസ്എ കടക്കല്‍, പുനലൂര്‍ എസ് എന്‍ സെല്‍ഫ് ഫിനാന്‍സ് കോളേജ് എന്നിവിടങ്ങളില്‍ എസ് എഫ് ഐ വിജയിച്ചു.
ആലപ്പുഴ ജില്ലയില്‍ എസ് ഡി വി കോളേജ് ആലപ്പുഴ, എസ് എന്‍ സെല്‍ഫ് ചേര്‍ത്തല, എസ് എന്‍ കോളേജ് ആല, ടി കെ എം എം ഹരിപ്പാട്, ഐ എച്ച് ആര്‍ ഡി കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്, മാര്‍ ഇവാനിയസ് കോളേജ് മാവേലിക്കര,എസ് ഡി കോളേജ് ആലപ്പുഴ, ബിഷപ്പ്മൂര്‍ കോളേജ് മാവേലിക്കര, ക്രിസ്ത്യന്‍ കോളേജ് ചെങ്ങന്നൂര്‍, എസ് എന്‍ കോളേജ് ചേര്‍ത്തല എന്നിവിടങ്ങളില്‍ എസ് എഫ് ഐ യൂണിയന്‍ നേടി. പത്തനംതിട്ട ജില്ലയില്‍ പന്തളം എന്‍ എസ് എസ് കോളേജും, അടൂര്‍ ഐ എച്ച് ആര്‍ ഡി കോളേജും എസ് എഫ് ഐ വിജയിച്ചു.
READ ALSO:ആര്യാടന്‍ ഷൗക്കത്തിനെതിരെ കടുത്ത നടപടി ഇല്ല; താക്കീതില്‍ ഒതുക്കി കെപിസിസി
‘അരാഷ്ട്രീയതയ്‌ക്കെതിരെ സര്‍ഗാത്മക രാഷ്ട്രീയം, വര്‍ഗീയതയ്‌ക്കെതിരെ മതനിരപേക്ഷ കലാലയങ്ങള്‍’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ് എഫ് ഐ ക്ക് വോട്ട് നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കും, വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകരെയും സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി എം ആര്‍ഷോയും അഭിവാദ്യം ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here