കേരള സർവകലാശാല സംഘർഷം ; കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പിലെ സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കേരളം സർവകലാശാല ജീവനക്കാരുടെ പരാതിയിൽ ആണ് കേസെടുത്തിരിക്കുന്നത്. കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറുൾപ്പെടെയുള്ളവർക്കെതിരെ കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു. ഇതിനോടൊപ്പം തന്നെ, സംഘർഷത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്തവരെ കെ എസ് യു പ്രവർത്തകർ രക്ഷപ്പെടുത്തിയിരുന്നു. ഇതിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളെ രക്ഷിച്ചത്.

വലിയ സംഘർഷത്തെ തുടർന്ന് വോട്ടെണ്ണൽ ഇന്നലെ രാത്രിയിൽ തന്നെ നിർത്തി വെച്ചിരുന്നു. സംഘർഷത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. സംഘർഷത്തെ തുടർന്ന് കേരള സർവ്വകലാശാല സെനറ്റ് തെരെഞ്ഞെടുപ്പ് റദ്ദാക്കി. സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കെ എസ് യു. ബാലറ്റ് പേപ്പർ തട്ടിയെടുക്കുകയും കീറി എറിയുകയും ചെയ്തു. കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ കെ എസ് യു അടിച്ചുതകർത്തു. ഒപ്പം കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെയും കെഎസ്‌യു മർദിച്ചു. തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെയാണ് കെഎസ്‌യു മർദ്ദിച്ചത്. സ്ത്രീകളെയടക്കം കെഎസ്‌യു കയ്യേറ്റം ചെയ്തെന്ന് സർവകലാശാല എംപ്ലോയിസ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. സംഘർഷത്തെ തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള സർവകലാശാല ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കെ.എസ്.യു വിനെതിരെ പരാതി നൽകിയതും,പൊലീസ് കേസ് എടുത്തതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News