കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി; തുടർ നടപടികൾ പിന്നീടെന്ന് സർവകലാശാല

വോട്ടെണ്ണൽ അട്ടിമറിച്ച് കെ. എസ്. യു. കേരള സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി. തുടർ നടപടികൾ പിന്നീടെന്ന് സർവ്വകലാശാല
വ്യക്തമാക്കി. അതേസമയം കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കെ എസ് യു. ബാലറ്റ് പേപ്പർ തട്ടിയെടുക്കുകയും കീറി എറിയുകയും ചെയ്തു. കേരള യൂണിവേഴ്സിറ്റി സെനറ്റ് ഹാൾ കെ എസ് യു അടിച്ചുതകർത്തു. അതേസമയം കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെ കെഎസ്‌യു മർദിച്ചു. തെരഞ്ഞെടുപ്പ് ജോലിക്ക് എത്തിയ എംപ്ലോയീസ് യൂണിയൻ പ്രവർത്തകരെയാണ് കെഎസ്‌യു മർദ്ദിച്ചത്. സ്ത്രീകളെയടക്കം കെഎസ്‌യു കയ്യേറ്റം ചെയ്തെന്ന് സർവകലാശാല എംപ്ലോയിസ് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. കെഎസ്‌യു പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്ന് കേരള സർവകലാശാല വ്യക്തമാക്കി.

ALSO READ: കേരള യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് കെ എസ് യു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News