രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ കേരള സര്‍വകലാശാല 24ാം സ്ഥാനത്ത്

എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ കേരള സര്‍വകലാശാലയ്ക്ക് മികച്ച മുന്നേറ്റം. രാജ്യത്തെ മികച്ച സര്‍വകലാശാലകളില്‍ കേരള സര്‍വകലാശാല 24ാം സ്ഥാനത്തെത്തി. 40ാം സ്ഥാനത്ത് നിന്നാണ് കേരള ഈ മുന്നേറ്റം നടത്തിയത്. പരീക്ഷ നടത്തിപ്പ്, ഗവേഷണ ബിരുദം, സ്ത്രീ – ഭിന്നശേഷി സൗഹൃദ സമീപനം എന്നിവയാണ് കേരള സര്‍കലാശാലയുടെ നേട്ടത്തിനാധാരം. നേട്ടത്തിന് പിന്നാലെ ഈ അക്കാദമിക് വര്‍ഷം തന്നെ നാല് വര്‍ഷ ബിരുദ കോഴ്‌സിന് തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍വകലാശാല.

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ റാങ്കിങ്ങായ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിങ് ഫ്രെയിംവര്‍ക്കിലാണ് കേരള സര്‍വകലാശാല മിന്നുന്ന മുന്നേറ്റം നടത്തിയത്. 83 സ്‌കോറുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 68 സ്‌കോറുമായി ജെ എന്‍ യു രണ്ടാം സ്ഥാനത്തെത്തി. 2022ലെ 40ാം സ്ഥാനത്ത് നിന്നാണ് കേരള സര്‍വകലാശാല 24ാം സ്ഥാനത്തെയ്ക്ക് മുന്നേറ്റം നടത്തിയത്. പരീക്ഷാ നടത്തിപ്പില്‍ സര്‍വകലാശാല മികവാര്‍ന്ന പ്രവര്‍ത്തനം നടത്തിയതായി എന്‍ ഐ ആര്‍ എഫ് വിലയിരുത്തി. ഏറ്റവും കൂടുതല്‍ ഗവേഷണ ബിരുദം നല്‍കിയ സര്‍വകലാശാലയും കേരള തന്നെ.

Also Read: എംജി സർവകലാശാല വിസി : ചുമതല കൈമാറി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി

https://www.kairalinewsonline.com/mg-university-vc-governor-arif-mohammad-khan-issued-an-order-handing-over-the-charge-of-vc

സ്ത്രീ സൗഹൃദ സമീപനം, ഭിന്നശേഷി സൗഹൃദ സമീപനം എന്നിവയില്‍ നൂറില്‍ നൂറ് മാര്‍ക്കാണ് കേരള സര്‍വകലാശാല നേടിയത്. സര്‍ക്കാരിന്റെ ഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പൊതു സര്‍വകലാശാലകളുടെ പട്ടികയില്‍ കേരള സര്‍വകലാശാല 11ാം സ്ഥാനത്തെത്തി. ദക്ഷിണേന്ത്യയിലെ മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ 10ാം സ്ഥാനവും കേരളത്തിലെ സര്‍വകലാശാലകളില്‍ ഒന്നാം സ്ഥാനവും കേരളയ്ക്കാണ്. നേട്ടത്തിന് പിന്നാലെ ഈ അക്കാദമിക് വര്‍ഷം തന്നെ നാല് വര്‍ഷ ബിരുദ കോഴ്‌സിന് തുടക്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍വകലാശാല. നാക് എ പ്‌ളസ് പ്‌ളസ് നേട്ടത്തിന് പിന്നാലെ എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ വലിയ മുന്നേറ്റം നടത്തിയതും കേരള സര്‍വകലാശാലയുടെ ഉത്തരവാദിത്വം കൂടി വര്‍ദ്ധിപ്പിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News