സർവകലാശാല സെർച്ച് കമ്മിറ്റി; ഗവർണറുടെ നിർദേശം തള്ളി കേരള സർവകലാശാല

ഗവർണറുടെ നിർദേശം തള്ളി കേരള സർവകലാശാല. സർവകലാശാല സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകില്ല. നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ നോമിനേഷൻ സ്റ്റേ ചെയ്ത സാഹചര്യം, സർവകലാശാല നിയമ ഭേദഗതി ബില്ല് രാഷ്ട്രപതിയുടെ പരിഗണനയിൽ ഇരിക്കുന്ന പശ്ചാത്തലത്തിലുമാണ് സർവ്വകലാശാലയുടെ തീരുമാനം.

Also Read: മോദിയുടേത് വെറും ഷോ, ബിജെപി കേരളത്തിൽ പച്ച തൊടില്ല, അവർ പൂജ്യമായി തുടരും; ഇ ടി മുഹമ്മദ് ബഷീർ എംപി

ചാൻസലർ, യുജിസി, സർവകലാശാലാ പ്രതിനിധികൾ എനിനവര്‍ അടങ്ങുന്ന സെർച്ച് കമ്മിറ്റി നൽകുന്ന ലിസ്റ്റിൽ നിന്നാണ് ചാൻസലർ വിസിയെ നിയമിക്കുക. എന്നാൽ ഈ കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകേണ്ട എന്നാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ച നിയമോപദേശം. സെനറ്റിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ നാമനിർദേശം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Also Read: തൃശൂർ പൂരത്തെ പ്രധാനമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കരുത്, ഇഫ്താർ വിരുന്ന് സംഘടിപ്പിക്കാതെ ക്രിസ്‌മസ്‌ ആഘോഷം നടത്തി; വിമർശിച്ച് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News