പി എച്ച് ഡി ഗവേഷണത്തിന് നെറ്റ് സ്കോർ അടിച്ചേൽപ്പിക്കാനുള്ള യുജിസി നിർദ്ദേശം തള്ളി കേരള സർവകലാശാല

പി എച്ച് ഡി ഗവേഷണത്തിന് നെറ്റ് സ്കോർ അടിച്ചേൽപ്പിക്കാനുള്ള യുജിസി നിർദ്ദേശം തള്ളി കേരള സർവകലാശാല. നെറ്റ് യോഗ്യത നേടിയവർക്കും കേരള സർവകലാശാല നടത്തുന്ന പി എച്ച് ഡി എൻട്രൻസ് യോഗ്യത നേടിയവർക്കും ഗവേഷണം നടത്താം. വർഷങ്ങളായി ഏറ്റവും ഉയർന്ന അക്കാദമിക് നിലവാരത്തിലാണ് വിവിധ പഠനവകുപ്പുകളിലേക്ക് കേരള സർവകലാശാല ഗവേഷണത്തിന് പ്രവേശന പരീക്ഷ നടത്തുന്നത്.

രാജ്യത്ത് വ്യത്യസ്ത സംസ്ഥാനങ്ങളിലെ സർവകലാശാലകൾ നടത്തുന്ന വിവിധ പി എച്ച് ഡി പ്രവേശന പരീക്ഷകൾ ഒഴിവാക്കണമെന്ന നിലയിലെ യുജിസി നിർദ്ദേശം വലിയ ചർച്ചയായി മാറിയിരുന്നു. ഗവേഷണത്തിന് നെറ്റ് സ്കോർ യോഗ്യത നിർദ്ദേശിച്ച യുജിസി തീരുമാനം സംബന്ധിച്ച് പഠിക്കുന്നതിനായി സർവകലാശാല സിൻഡിക്കേറ്റ് സബ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നെറ്റ് യോഗ്യതയുള്ളവർക്കും സർവകലാശാല പി എച്ച് ഡി എൻട്രൻസ് യോഗ്യത നേടിയവർക്കും ഗവേഷണത്തിന് അവസരം നൽകണമെന്ന് സബ് കമ്മിറ്റി ശുപാർശ ചെയ്തു. സബ് കമ്മിറ്റി റിപ്പോർട്ട് സിൻഡിക്കേറ്റ് അംഗീകരിച്ചുഡോ. കെ ജി ഗോപ് ചന്ദ്രൻ,ഡോ. ഷിജൂഖാൻ, ഡോ. പി എം രാധാമണി, ഡോ. എസ് ജയൻ എന്നിവരടങ്ങിയ സബ്കമ്മിറ്റിയാണ് ശുപാർശ നൽകിയത്.

also read: അഗ്നിസുരക്ഷാ നിയമങ്ങൾ ലംഘിച്ചു; കുവൈറ്റിൽ 60 കടകൾ അടച്ചുപൂട്ടി

ദേശീയ തലത്തിൽ നീറ്റ് / നെറ്റ് പരീക്ഷ അട്ടിമറി വാർത്തകൾ വരുകയും ദേശീയ പരീക്ഷകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യുമ്പോൾ കേരള സർവകലാശാല തീരുമാനത്തിന് പ്രാധാന്യമുണ്ട്.ഉന്നത വിദ്യാഭ്യാസ രംഗത്ത് ഫെഡറൽ മൂല്യങ്ങൾ ലംഘിക്കുന്നത് അംഗീകരിക്കില്ല. സംസ്ഥാന സർക്കാരുകളുടെയും സർവകലാശാലകളുടെയും അധികാരം കവർന്നെടുക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.

also read: നഗരൂർ യൂത്ത് കോൺഗ്രസ് ആക്രമണം; പ്രതികളെ മൂന്നു ദിവസത്തേക്ക് കൂടി റിമാൻഡ് ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News