ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റ് നിയമനം ഹൈക്കോടതി റദ്ദാക്കി

സർവ്വകലാശാലാ കേസുകളിലടക്കം സമീപകാലത്ത്   ഗവർണർക്ക് കോടതികളിൽ നിന്നും
 നേരിടേണ്ടി വന്നത് കനത്ത തിരിച്ചടികളാണ്.’ അതിൽ ഒടുവിലത്തേതാണ്
കേരള സർവ്വകലാശാല സെനറ്റിലേക്ക് ഇഷ്ടക്കാരെ നിയമിച്ച ഗവർണറുടെ നടപടി കോടതി റദ്ദാക്കിയത്.
കഴിഞ്ഞ ഏതാനും  മാസങ്ങൾക്കിടെ ഗവർണറുടെ പത്തോളം  നടപടികളാണ് കോടതി റദ്ദാക്കുകയോ തിരുത്തുകയോ ചെയ്തത്. താൻ ചെയ്യുന്നതെല്ലാം ഭരണഘടനാപരമാണെന്ന ഗവർണറുടെ അവകാശവാദത്തിന് കിട്ടിയ തിരിച്ചടി കൂടിയാണ് ഈ കോടതി ഉത്തരവുകൾ .
കേരളത്തിലെ സർവ്വകലാശാലകളിൽ നടക്കുന്നതെല്ലാം നിയമവിരുദ്ധമാണെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നിലപാട്. ചാൻസലറെന്ന അധികാരം ഉപയോഗിച്ച് സർവ്വകലാശാലകളിൽ നിയമം നടപ്പാക്കും എന്ന് അവകാശപ്പെട്ട് ഒട്ടേറെ കാര്യങ്ങൾ ഗവർണർ ചെയ്തു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു പല നടപടികളും. . സർവകലാശാലകളിൽ എന്തു നടക്കണമെന്ന് താൻ തീരുമാനിക്കും, വി സി മാരെ മുഴുവൻ താൻ തന്നെ നിയോഗിക്കും ഇതായിരുന്നു ഗവർണറുടെ നിലപാട്. പല ഘട്ടങ്ങളിലും ഗവർണർ പരിധി വിടുന്നതും കേരളം കണ്ടു.
മറുഭാഗത്ത് സർക്കാരും, ഗവർണറുടെ തെറ്റായ നടപടികൾ ബാധിച്ച ഇരകളും
നിയമവഴി തേടി. ഗവർണറുടെ നിലപാടുകളെ ഒന്നൊന്നായി ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. വിഷയം സമഗ്രമായി പരിശോധിച്ച കോടതി ഗവർണറെ പലതവണ തിരുത്തി . ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കേരള ഹൈക്കോടതിയിൽ നിന്നും ലഭിച്ച തിരിച്ചടികൾ നിരവധിയാണ്. അവയിൽ പ്രധാനപ്പെട്ട ചിലത്.
2022 നവംബർ 8 – ഗവർണർ രാജിവെക്കാൻ നിർദ്ദേശിച്ച വിസി മാർക്ക് തുടരാമെന്ന് ഹൈക്കോടതി.
2022 ഡിസംബർ 13 – വിസി മാർക്കുള്ള സർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്ന് ഹൈക്കോടതി
2023 ഫെബ്രുവരി 16 –  വിസിമാരെ നിയോഗിക്കാനുള്ള അധികാരം സർക്കാരിനാണെന്ന് ഹൈക്കോടതി. സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് മാത്രമേ ഗവർണർ വി സി മാരെ നിയമിക്കാവൂ
2023 ഫെബ്രുവരി 20 കെ ടി യു വി സി സ്ഥാനത്തുനിന്ന് സിസാ തോമസിനെ സർക്കാരിന് മാറ്റാം ,  ഗവർണർ ചട്ടം മറികടക്കരുതെന്ന് ഹൈക്കോടതി.
2023 മാർച്ച് 17 –  കെ ടി യു സിൻഡിക്കേറ്റ് എടുത്ത തീരുമാനങ്ങൾ സസ്പെൻഡ് ചെയ്ത ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.   
2023 മാർച്ച് 24 സെനറ്റംഗങ്ങളെ പുറത്താക്കിയ ഗവർണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
2023 ഡിസം’ 12 കേരള സർവകലാശാലാ സെനറ്റിലേയ്ക്ക് ഗവർണർ ശുപാർശ ചെയ്ത 4 സംഘപരിവാർ അനുകൂലികളുടെ  നിയമനത്തിന് സ്റ്റേ.
2024 മാർച്ച് 21 കാലിക്കറ്റ് സർവ്വകലാശാല വി സി യെ പുറത്താക്കിയ നടപടി അനിശ്ചിതകാലത്തേക്ക് സ്റ്റേ 
ഒടുവിൽ  കേരള സർവ്വകലാശാല സെനറ്റിലേക്ക് തന്നിഷ്ടപ്രകാരം സംഘപരിവാർ അനുകൂലികളെ തിരുകി കയറ്റിയ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടി റദ്ദാക്കിയിരിക്കുന്നു.
മുൻപ്  ബില്ലുകൾ പിടിച്ചു വച്ച വിഷയത്തിലുൾപ്പെടെ  സുപ്രീം കോടതിയിൽ നിന്നടക്കം ആരിഫ് മുഹമ്മദ് ഖാന് വലിയ  തിരിച്ചടികളായിരുന്നു നേരിട്ടത്.
ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമായി  വിവിധ ബെഞ്ചുകളിലായി സർവകലാശാലകളുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ  ഒട്ടേറെ കേസുകൾ പരിഗണനയിലുമുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News