കേരള യൂണിവേഴ്സിറ്റി യൂണിയൻ സെനറ്റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ.എസ്‌.യു ശ്രമം, പരാതി നൽകി എസ്.എഫ്.ഐ

ksu

കേരള യൂണിവേഴ്സിറ്റി യൂണിയൻ സെനറ്റ് തിരഞ്ഞെടുപ്പ് ഈ മാസം 11 ന് നടക്കാനിരിക്കെ കള്ള വോട്ടിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കെ.എസ്‌.യു ശ്രമം.  സെന്റ് മൈക്കിൾസ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കി ടി സി വാങ്ങിയ അലൻ സാഗർ എന്ന കെ.എസ്‌.യു നേതാവിനെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി എന്ന് വ്യാജേന തിരുമറി നടത്തി തിരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ കെ.എസ്‌.യു കോളേജ് പ്രിൻസിപ്പാൾ ഗൂഢാലോചന പുറത്തായിരിക്കുകയാണ്.

ALSO READ: കോഴിക്കോട് മാമി തിരോധാന കേസ്: അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറി

ഇതിൻ്റെ അടിസ്ഥാനത്തിൽ കെ.എസ്‌.യു നേതാവ് പ്രിൻസിപ്പാൾ നൽകിയ വ്യാജ സാക്ഷ്യ പത്രത്തിൻ്റെ അടിസ്ഥാനത്തിൽ വോട്ടർ പട്ടികയിൽ കയറി പറ്റുകയായിരുന്നു. ഗുരുതരമായ ഈ ക്രമക്കേട് നടത്തിയതിന് പിന്നിൽ കെ.എസ്‌.യു – കോളേജ് പ്രിൻസിപ്പാൾ രാഷ്ട്രയ ഗൂഢാലോചനയാണ്. കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ഗൂഢാലോചന നടത്തിയ പ്രിൻസിപ്പൽനെതിരെയും കെ.എസ്‌.യു നേതാവിനെതിരെയും കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.

ALSO READ: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് വൈജ്ഞാനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

അതോടൊപ്പം അലൻ സാഗർ എതിരെയും പ്രിൻസിപ്പൽനെതിരെയും നിയമ നടപടിയായി എസ്.എഫ്.ഐ മുന്നോട്ടുപോകും. കള്ളവോട്ടും കള്ളത്തരങ്ങളും കൊണ്ട് ഇലക്ഷൻ ജയിക്കാൻ കെ.എസ്‌.യു നടത്തുന്ന ശ്രമങ്ങൾ പ്രതിഷേധാർഹമാണെന്നും ഇതിന് ഔദ്യോഗിക പദ്ധവി പോലും ദുരുപയോഗം ചെയ്ത കോളേജ് പ്രിൻസിപ്പാളിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കള്ള കൂട്ടമായ കെ.എസ്‌.യുവിനെ വിദ്യാർത്ഥികൾ ഒറ്റപ്പെടുത്തണമെന്നും എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration