കേരള സര്‍വ്വകലാശാല സെനറ്റ്  ആര്‍എസ്എസ്‌വത്കരിക്കുകയാണ് ഗവര്‍ണര്‍: പി എം ആര്‍ഷോ

കേരള സര്‍വ്വകലാശാല സെനറ്റ് മുഴുവന്‍ ആര്‍എസ്എസ് വത്കരിക്കുകയാണ് ഗവര്‍ണറെന്ന് എസ്എഫ്‌ഐ ആര്‍എസ്എസിന്റെ രാഷ്ട്രീയ ഉപകരണമായി ആരിഫ് മുഹമ്മദ് ഖാന്‍ മാറി. ഇതില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ നാളെ രാജ്ഭവന്‍ വളയുമെന്ന് സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.

Also Read: പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകയെന്നത് സർക്കാർ നയം: മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനാണ് ആര്‍എസ്എസിന്റെ പദ്ധതി. അതിന് ചുക്കാന്‍ പിടിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള സര്‍വ്വകലാശാല സെനറ്റില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെ ആര്‍എസ്എസ് അനുകൂലികളെ നിയമിച്ചത് ഇതിന് തെളിവെന്നും എസ്ഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ.

സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ നാളെ പഠിപ്പു മുടക്കും. രാജ്ഭവന്‍ വളഞ്ഞും പ്രതിഷേധിക്കും. ഗ്രേഡ് സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമര്‍ശത്തിലും എസ്എഫ്‌ഐ വിയോജിപ്പ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News