കേരള സർവ്വകലാശാലയിലെ എസ്എഫ്ഐ ബാനർ നീക്കാനുള്ള വി.സിയുടെ നിർദേശം തള്ളി സിൻഡിക്കേറ്റ് മെമ്പർമാർ. ഇക്കാര്യത്തിൽ നിലപാട് രജിസ്ട്രാറെ അറിയിച്ചു. ജനാധിപത്യ വിരുദ്ധമായ തീരുമാനങ്ങളെ ശക്തമായി എതിർക്കുമെന്നും, വിദ്യാർത്ഥികളുടെയും അക്കാദമിക് സമൂഹത്തിന്റെയും ജനാധിപത്യ സ്വാതന്ത്ര്യത്തോടൊപ്പമാണ് തങ്ങളെന്നുമാണ് സിൻഡിക്കേറ്റ് മെമ്പർമാരുടെ നിലപാട്. കഴിഞ്ഞ ദിവസമാണ് ഗവർണർക്കെതിരായ ബാനർ നീക്കം ചെയ്യാൻ വി.സി രജിസ്ട്രാർക്ക് നിർദേശം നൽകിയത്.
Also Read: കേരളത്തിലെ കോണ്‍ഗ്രസ് ആര്‍ എസ് എസിന് വിടുപണി ചെയ്യുകയാണ്; ഡിവൈഎഫ്ഐ
അതേസമയം, കേരളത്തിലെ വിവിധ കോളേജുകളിലും ഗവൻറർക്കെതിരെ എസ്എഫ്ഐ പ്രതിഷേധം നടത്തി. കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കറുത്ത ബലൂണുകളുമായി എസ് എഫ് ഐ പ്രതിഷേധം സംഘടിപ്പിച്ചു. സർവകലാശാലകൾ ഗവർണറുടെ പൈതൃക സ്വത്തല്ല എന്ന ബാനർ ഉയർത്തി മഹാത്മാഗാന്ധി സർവകലാശാലയിലും ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചു.
Also Read: നവകേരളത്തിലേക്ക് കൈപിടിച്ച് ഒരുമയോടെ
തിരുവനന്തപുരം ദന്താശുപത്രിയിൽ എത്തി മടങ്ങും വഴി പട്ടത്തു വത്തക്ക എസ്എഫ്ഐ പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചു. സംസ്ഥാനത്താകെ ഗവർണർക്കെതിരെ ബാനറുകളും പ്രതിഷേധവും നടന്നുവരികയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here