ജോൺ ബ്രിട്ടാസിന്റെ പ്രഭാഷണം തടഞ്ഞ് കേരള വി സി: പരിപാടിയിൽ പങ്കെടുക്കുമെന്ന് എംപി

ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം തടഞ്ഞ് കേരള വിസി. പരിപാടിയിൽ പങ്കെടുക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി. പ്രഭാഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് വി.സി രജിസ്ട്രാർക്ക് നോട്ടീസ് നൽകി. ഇന്ത്യൻ ജനാധിപത്യം വെല്ലുവിളിയും കടമയും എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം സംഘടിപ്പിച്ചിരുന്നത്. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയനാണ് പ്രഭാഷണം സംഘടിപ്പിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ യോഗം സർവ്വകലാശാലയിൽ നടത്താൻ സാധിക്കില്ല എന്ന് കാട്ടിയാണ് വി.സിയുടെ നോട്ടീസ്.

Also Read: ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷങ്ങളും കമ്യൂണിസ്റ്റുകാരുമാണ്; ന്യൂനപക്ഷ ആക്രമണമാണ് ആർഎസ്എസ് അജണ്ട: മുഖ്യമന്ത്രി

എന്നാൽ പരിപാടിയിൽ പങ്കെടുക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. വി സി യുടെ പദവി എന്താണ്? ഒന്നിനെ പറ്റിയും വി സി യ്ക്ക് ധാരണ ഇല്ല. ഇങ്ങനെ ഉള്ള പ്രഭാഷണങ്ങൾ വി സി യാണ് സംഘടിപ്പിക്കേണ്ടത്. ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയാകാനുള്ളതാണ് സർവ്വകലാശാലകൾ. വിസിയുടെ പദവി എന്താണെന്ന് അറിയാത്ത ആളാണ് ആ പദവിയിലിരിക്കുന്നത്. ജനാധിപത്യം എന്താണെന്ന ധാരണ വിസിക്ക് ഇല്ല. ധാർഷ്ട്യവും ദാസ്യ വേലയും ഒരുമിച്ച് ചേർന്നാൽ ഇത്തരം ഉത്തരവുകൾ ഉണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു.

Also Read: ബിജെപിയും മോദിയും ആശങ്കയിലാണ്; അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്: ഡി രാജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News