കേരളസർവ്വകലാശാല വിസി പഠിച്ചത് ഒരേ സമയം രണ്ട് യൂണിവേഴ്സിറ്റികളിൽ ; കൈരളി ന്യൂസ് ബിഗ് ബ്രേക്കിംഗ്

കേരള സർവ്വകലാശാല വിസി ഡോ.മോഹനൻ കുന്നുമ്മൽ ഒരേ സമയം രണ്ട് യൂണിവേഴ്സിറ്റികളിൽ പഠിച്ചതിൻ്റെ തെളിവുകൾ കൈരളി ന്യൂസിന്. കേരള യൂണിവേഴ്സിറ്റിയിലും അലിഗഡ്‌ സർവകലാശാലയിലും ഒരേ കാലയളവിലാണ് പഠിച്ചത്‌ എന്നതിന്റെ   തെളിവുകൾ കൈരളി ന്യൂസിന് ലഭിച്ചു.

മോഹനൻ കുന്നുമ്മൽ 1988 ജൂൺ മുതൽ 1991 ജൂൺ വരെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ചു. ഇക്കാലയളവുകൾക്കിടയിൽ  1989 സെപ്തംബർ മുതൽ 1990 ആഗസ്റ്റ് 22 വരെ അലിഗഡിൽ പഠിച്ചതായിട്ടാണ് വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ  എം .ഡി റേഡിയോ ഡയഗ്നോസിസ് കോഴ്സാണ് വിസി പഠിച്ചത്. അലിഗഡിൽ പഠിച്ചത് ഡിപ്ലോമ ഇൻ ചൈൽഡ്‌ ഹെൽത്ത്‌ കോഴ്‌സുമാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച കാലയളവിലെ അറ്റന്റൻസ്‌ രജിസ്‌റ്റിൽ ഒരു ഭാഗം ഇപ്പോൾ കാണാതായിരിക്കുകയാണ്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമിച്ച വിസി ആണ് മോഹനൻ കുന്നുമ്മൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News