തെറ്റ് ചെയ്താല്‍ യൂണിവേഴ്‌സിറ്റി കണ്ടെത്തുമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും കേരളസര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. ആരെങ്കിലും എന്തെങ്കിലും ചെയ്താല്‍ ശക്തമായ നടപടി എടുക്കും. ഇത് കേരള സര്‍വകലാശാല നല്‍കുന്ന ശക്തമായ താക്കീതാണെന്നും വൈസ് ചാന്‍സലര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ ആദ്യ പത്തില്‍ പോകാന്‍ ശ്രമിക്കുന്ന സര്‍വകലാശാലകളില്‍ ഒന്നാണ് കേരള യൂണിവേഴ്‌സിറ്റി. അതിനെ നശിപ്പിക്കാനാണ് പലരും ശ്രമിക്കുന്നത്. നിഖില്‍ തോമസിന്റെ
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കോളേജ് വൈകുന്നേരത്തിനുള്ളില്‍ മറുപടി നല്‍കണം. അല്ലാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും വൈസ് ചാന്‍സലര്‍ പറയുന്നു.
കേരള സര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകള്‍ ഇനി മുതല്‍ പുതിയ അഡ്മിഷന്‍ സ്വീകരിക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ വേരിഫൈ ചെയ്ത് ഒപ്പിട്ട ഡോക്യുമെന്റ് സര്‍വകലാശാലയ്ക്ക് അയയ്ക്കണം. ഏതെങ്കിലും കുട്ടി എന്തെങ്കിലും ചെയ്താല്‍ പ്രിന്‍സിപ്പല്‍ അകത്ത് പോകുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here