കേരള വിസി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല: എ.എ റഹീം എംപി

വ്യാജ സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ കേരളാ യൂണിവേ‍ഴ്സിറ്റി വൈസ് ചെയര്‍പേ‍ഴ്സണ്‍ മോഹന്‍ കുന്നുമ്മലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.എ റഹീം എംപി. ഒരേ സമയം രണ്ട് കോ‍ഴ്സുകള്‍ ചെയ്ത വിസി സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പൊലീസിന്‍റെ നടപടികള്‍ അതിന്‍റേതായ രീതിയില്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് വിവിധ വിഷയങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മണിപ്പൂര്‍ വംശീയ കലാപത്തിലും റഹീം മറുപടി പറഞ്ഞു. സംസ്ഥാനത്ത് കലാപം തുടരുകയാണ്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ പ്രധാനമന്ത്രി പ്രതികരിക്കാത്തതും നാടുവിട്ടതും ആശങ്കയുളവാക്കുന്നവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഇത് മഹാത്ഭുതം, മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മോദിയുടെ മറുപടി, കാത്തിരിപ്പിന് വിരാമം

കെപിസിസി അധ്യക്ഷന് മോന്‍സണുമായി എന്താണ് ബന്ധമെന്നാണ് കെ.സുധാകരന്‍ വിഷയത്തില്‍ റഹീം ഉയര്‍ത്തിയ ചോദ്യം. ഇക്കാര്യത്തില്‍ എഐസിസി നേതൃത്വം ഇക്കാര്യത്തില്‍ മിണ്ടുന്നില്ല. പ്രതിച്ഛായ കോൺഗ്രസുകാരെ കാണാനില്ല. പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ന്യായീകരിക്കികയാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു.

പ്രിയവർഗീസിന് അനുകൂലമായ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ  വിധി മാധ്യമങ്ങൾക്കെതിരായ വിധിയാണ്.  ജനാധിപത്യ നിലവിട്ട് മാധ്യമങ്ങൾ പെരുമാറുന്നുവെന്നും
കേരളത്തിലെ മാധ്യമങ്ങൾ പുനർ വിചിന്തനത്തിന് തയ്യാറാകണമെന്നും റഹീം പറഞ്ഞു.

ALSO READ: ‘പ്രിയ വർഗീസിനെതിരെ നടന്നത് ആസൂത്രിത നീക്കം, തിരിച്ചടി മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും’; എം.വി ഗോവിന്ദൻമാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News