കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ശന നടപടിയുമായി കേരള സര്‍വകലാശാല. താത്ക്കാലിക പ്രിന്‍സിപ്പലിന്റെ ചുമതല വഹിച്ചിരുന്ന ഡോ. ജി ജെ ഷൈജുവിനെ തല്‍സ്ഥാനത്തുനിന്ന് നീക്കി.
ഷൈജുവിനെ അധ്യാപക സ്ഥാനത്തുനിന്ന് നീക്കാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടുമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ പറഞ്ഞു. നടപടി സ്വീകരിക്കാത്ത പക്ഷം കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കും. സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാന്‍ പൊലീസില്‍ പരാതി നല്‍കുമെന്നും വൈസ് ചാന്‍സര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് തെരഞ്ഞെടുപ്പ് വിവാദം കേരള യൂണിവേഴ്‌സിറ്റിക്ക് വലിയ അവമധിപ്പുണ്ടാക്കിയെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ താത്ക്കാലിക ചുമതലവഹിക്കുന്ന ഷൈജുവിന്റെ നടപടി ഗുരുതരമാണ്. ഷൈജു കുറ്റക്കാരനെന്ന് പ്രദമദൃഷ്ട്യാ ബോധ്യപ്പെട്ടു. ശക്തമായ നടപടിയെടുക്കാനാണ് സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചത്. അടുത്ത അഞ്ചുവര്‍ഷത്തേക്ക് ഷൈജുവിനെ പരീക്ഷ ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുമെന്നും വൈസ് ചാന്‍ലര്‍ അറിയിച്ചു.
യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട അനഘയ്ക്ക് പകരം എസ്.എഫ്.ഐ ഏരിയാസെക്രട്ടറി വിശാഖിനെ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. സംഭവം ചര്‍ച്ചയായതോടെ ഏരിയാ സെക്രട്ടറിയെ സംഘടനയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും എസ്.എഫ്.ഐ. പുറത്താക്കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here