കേരള സര്‍വകലാശാല യുവജനോത്സവത്തിന് ഇന്ന് തുടക്കമാകും. നഗരത്തില്‍ വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന വിളംബരജാഥയോടെയാണ് മേള തുടങ്ങുന്നത്. ഇന്ന് മുതല്‍ 11 വരെയാണ് യുവജനോത്സവം. എട്ടു വേദികളിലായി 102 ഇനങ്ങളില്‍ 250 കോളേജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും.
Also read:വിളിക്കാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല, പത്മജ ഫോണില്‍ ബ്ലോക്ക് ചെയ്‌തെന്ന് കെ മുരളീധരന്‍
സര്‍വകലാശാല സെനറ്റ് ഹാളാണ് പ്രധാനവേദി. വഴുതയ്ക്കാട് ഗവ. വിമെന്‍സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് ഓഡിറ്റോറിയം, ഗവ. സംസ്‌കൃത കോളേജ്, ഗവ. മ്യൂസിക് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് കെമിസ്ട്രി വകുപ്പ്, പി.എം.ജി സ്റ്റുഡന്റ്‌സ് സെന്റര്‍ എന്നിവിടങ്ങളാണ് വേദികള്‍.
Also read:മോദിക്കെതിരായ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നാരംഭിക്കുന്ന വിളംബരജാഥ സെക്രട്ടേറിയറ്റ് ചുറ്റി കേരള സര്‍വകലാശാലയില്‍ സമാപിക്കും. തുടര്‍ന്ന് പതാക ഉയര്‍ത്തും. വൈകീട്ട് നാലിന് സെനറ്റ് ഹാളില്‍ മന്ത്രി വി.ശിവന്‍കുട്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. നടി നവ്യാ നായര്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here