കേരള വര്‍മ കോളേജില്‍ വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന കെഎസ്‌യുവിന്റെ ആവശ്യം ഹൈക്കോടതി തള്ളി. റീകൗണ്ടിംഗ് നടത്താന്‍ കോടതി ഉത്തരവിടുകയും ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസര്‍ ഹാജരാക്കിയ രേഖകള്‍ നേരത്തെ ഹൈക്കോടതി പരിശോധിച്ചിട്ടുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തെ തെരഞ്ഞെടുപ്പ് അന്തിമ ഉത്തരവിന് വിധേയമാണെന്നും ഹൈക്കോടതി നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: മധ്യപ്രദേശില്‍ നാലാം ക്ലാസുകാരനെ സഹപാഠികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി; പരിക്കേൽപ്പിച്ചത് 108 തവണ
കെഎസ്‌യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ചട്ടപ്രകാരം റിക്കൗണ്ടിങി നടത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. നാല് പതിറ്റാണ്ടായി എസ്എഫ്‌ഐ കോട്ടയായിരുന്ന കേരള വര്‍മ്മ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള എസ്എഫ്‌ഐ വിജയം വോട്ടെണ്ണല്‍ അട്ടിമറിച്ചെന്നാണ് കെഎസ്‌യു ഉയര്‍ത്തുന്ന ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ശ്രീക്കുട്ടന്‍ ഹര്‍ജി നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here