കേരള വിസി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. വിസിയുടെ നിര്‍ദേശം വേണ്ടാ പ്രോ ചാന്‍സിലര്‍ക്കെന്ന് മ്ന്ത്രി പറഞ്ഞു. ഇതിനൊക്കെ ചട്ടമുണ്ട്. സര്‍വകലാശാല നിയമവും ചട്ടവും അനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. ചാന്‍സിലുമായി കൂടിക്കാഴ്ച നടത്തിയാണ് വിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആരും പിന്‍താങ്ങാത്ത പേരുകള്‍ വിസി വായിക്കുകയായിരുന്നു. ചാന്‍സിലര്‍ പറയുന്നത് ചെയ്യാന്‍ മാത്രം വിസി ശ്രമം നടത്തുന്നു. ചട്ടങ്ങള്‍ പാലിച്ചാണ് കാര്യങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ ചാന്‍സലര്‍ പറയണമെന്നില്ല. സെനറ്റ് അംഗമാണ് പ്രോ ചാന്‍സിലര്‍. ക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് യോഗത്തില്‍ പങ്കെടുത്തതതെന്നും മന്ത്രി പറഞ്ഞു.
ALSO READ: പ്രൈവറ്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തിരുവല്ലയില്‍
അതേസമയം തൊടുപുഴ കോളേജ് വിഷയത്തില്‍ മനേജ്‌മെന്റുമായും കുട്ടികളുമായും സംസാരിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കോളേജില്‍ എത്തി ചര്‍ച്ച ചെയ്യാം എന്ന് വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ഒരു മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചത്. ഇനി എന്താണ് വിദ്യര്‍ത്ഥികളുടെ ആവശ്യമെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
ALSO READ: സെലിബ്രിറ്റികളുടെ ഇഷ്ട ചോയ്‌സ്; മെയ്ബ ജി.എല്‍.എസ്.600 സ്വന്തമാക്കി ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here