വെള്ളമുണ്ട എന്‍ഐഎ കേസില്‍ ശിക്ഷ വിധിച്ചു. പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവും കന്യാകുമാരിക്കും ബാബുവിനും ആറ് വര്‍ഷം തടവും അനൂപ് മാത്യുവിന് 8 വര്‍ഷം തടവും കോടതി ശിക്ഷ വിധിച്ചു.
രൂപേഷിനെതിരെ ആയുധ നിയമവും എസ്.സി എസ്.ടി നിയമവും തെളിഞ്ഞിരുന്നില്ല. കന്യാകുമാരിക്ക് യു.എ.പി.എ 38 പ്രകാരം മാത്രമാണ് ശിക്ഷ. അനൂപിനെതിരെ ഗൂഡാലോചന കുറ്റം തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല.
Also Read : എംഡിഎംഎയുമായി യുവാവ് പിടിയില്‍
2014 ല്‍ സിവില്‍ പൊലീസ് ഓഫീസറായ പ്രമോദിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി വാഹനം കത്തിച്ചെന്നാണ് പ്രതികള്‍ക്കെതിരായ കേസ്. കൊച്ചി എന്‍.ഐ.എ കോടതിയുടേതാണ് വിധി. യു.എ.പി.എ നിയമപ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here