നിര്‍മിതബുദ്ധി ഉപയോഗിച്ചുള്ള ഗവേഷണത്തില്‍ താത്പര്യമുള്ളവര്‍ക്ക് അവസരം; ദേശീയ പരിശീലന പരിപാടിയുമായി കേരള വെറ്ററിനറി സര്‍വകലാശാല

ചാറ്റ് ജിപിടിയും മറ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സങ്കേതങ്ങളും ഉപയോഗിച്ച് ഗവേഷണം കൂടുതല്‍ കാര്യക്ഷമമാക്കാൻ കേരള വെറ്ററിനറി സര്‍വകലാശാല ദേശീയ തലത്തില്‍ പരിശീലന പരിപാടി സംലടിപ്പിക്കുന്നു. ഡിസംബര്‍ 11, 12 തീയതികളില്‍ തൃശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജിലെ അക്കാദമിക് സ്റ്റാഫ് കോളേജിലാണ് പരിശീലനം. പൂനെയിലുള്ള എസ്‌പോയര്‍ ടെക്‌നോളജീസ് ഡയറക്ടറും ചീഫ് മെന്ററുമായ ഡോ.സുരേഷ് നമ്പൂതിരിയാണ് മുഖ്യ പരിശീലകന്‍. പരിശീലനത്തിൽ ഓണ്‍ലൈനായും പങ്കെടുക്കാന്‍ അവസരമുണ്ട്. ആര്‍ട്‌സ്, സയന്‍സ്, മെഡിക്കല്‍ തുടങ്ങി ഏതു വിഷയത്തിലും ഗവേഷണ താത്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാന്‍ കഴിയും.

also read: ഡീപ് ഫേക്ക് വീഡിയോ കുരുക്കിൽ പ്രിയങ്കയും

ഹൈ ഇംപാക്ട് റിസര്‍ച്ച് ചെയ്യാന്‍ ഗവേഷണ രീതിയെ 10 ഘട്ടങ്ങളായി തിരിച്ച്, ഓരോന്നിലും ചാറ്റ് ജിപിടിക്ക് നല്‍കേണ്ട നിര്‍ദ്ദേശങ്ങള്‍ എങ്ങനെയാണ് എന്ന prompt engineering പ്രായോഗിക പരിശീലനമാണ് മുഖ്യം. കൂടാതെ ഗവേഷണത്തില്‍ താത്പര്യമുള്ളവര്‍ക്ക് ഗവേഷണാശയങ്ങള്‍ രൂപപ്പെടുത്താനും രൂപകല്‍പന ചെയ്യാനും പ്രബന്ധങ്ങള്‍ എഴുതാനുമൊക്കെ ചാറ്റ് ജിപിടി പോലുള്ള നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ ഫലപ്രദമാണ്. ഉത്തരവാദിത്തവും എത്തിക്‌സും മാനിച്ചുകൊണ്ട് ഇത്തരം സങ്കേതങ്ങള്‍ എങ്ങനെ ഉപയോഗിക്കാമെന്നതാണ് പരിശീലനത്തിന്റെ സിലബസ്.

also read:മോട്ടോര്‍ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധി നീട്ടി- വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News