വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരെ കേരളം; സഞ്ജുവിന് പകരം മുഹമ്മദ് അസറുദ്ദീന്‍

വിജയ് ഹസാരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരെ കേരളം. കേരളം ടോസ് നേടിയെങ്കിലും രാജസ്ഥാന് ബാറ്റിംഗ് നൽകുകയായിരുന്നു.രോഹന്‍ കുന്നുമ്മല്‍ ആണ് ടീമിനെ നയിക്കുക. സഞ്ജുവിന് പകരം മുഹമ്മദ് അസറുദ്ദീന്‍ ടീമിലെത്തി. രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, ബ്ദുള്‍ ബാസിത്, ശ്രേയസ് ഗോപാല്‍, അഖില്‍ സ്‌കറിയ, ബേസില്‍ തമ്പി, വൈശാഖ് ചന്ദ്രന്‍, അഖിന്‍ എന്നിവരാണ് കേരള ടീമിലുള്ളത്.

ALSO READ: രാജ്യസഭയിൽ മുസ്‌ലിം വിരുദ്ധത; നിസ്കാരത്തിനായി നൽകിയിരുന്ന ഇടവേള ഒഴിവാക്കി

പ്രീ-ക്വാര്‍ട്ടറില്‍ മഹാരാഷ്ട്രയെ 153 റണ്‍സിന് തകര്‍ത്താണ് കേരളം ക്വാര്‍ട്ടറില്‍ കടന്നത്. ദീപക് ഹൂഡ നയിക്കുന്ന രാജസ്ഥാനില്‍ രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, മഹിപാല്‍ ലോംറര്‍, രാം മോഹന്‍ ചൗഹാന്‍. അഭിജീത്ത് തോമര്‍, കുണാല്‍ സിംഗ് റാത്തോഡ് തുടങ്ങിയവരും ടീമിലുണ്ട്.

പ്രീ ക്വാര്‍ട്ടറില്‍ കേരളം മുന്നോട്ടുവെച്ച 384 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മഹാരാഷ്ട്ര 37.4 ഓവറില്‍ 230 റണ്‍സില്‍ ഓള്‍റൗട്ടായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 50 ഓവറില്‍ നാല് വിക്കറ്റിന് നേടിയ 383 റണ്‍സ് വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമിന്റെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ്.

ALSO READ: 2025 മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News