സക്സസ് സേന; രഞ്ജിയിൽ കേരളത്തിന് യുപിക്കെതിരെ 117 റൺസിന്റെ വിജയം

Ranji trophy

ജലജ് സക്സേനയുടെ ബോളിങ് മികവിൽ കേരളത്തിന് രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ 117 റൺസിന്റെ ഉജ്ജ്വല വിജയം. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ആദ്യം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 60.2 ഓവറിൽ ആദ്യ ഇന്നിങ്സിൽ ഉത്തര്‍പ്രദേശിനെ 162 റണ്‍സിന് എറിഞ്ഞൊതുക്കി.

അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്സേനയുടെ നേതൃത്വത്തിലായിരുന്നു കേരളത്തിന്റെ ബൗളിങ്ങ് ആക്രമണം. ഇതോടെ രഞ്ജി ട്രോഫിയില്‍ 6000 റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ജലജ് സക്സേന സ്വന്തമാക്കിയിരുന്നു.

Also Read: സംസ്ഥാന സ്‌കൂൾ കായികമേള; നീന്തൽക്കുളം അടക്കിവാണ് തിരുവനന്തപുരം

ആദ്യ ഇന്നിങ്സിൽ സൽമാൻ നിസാർ (93), സച്ചിൻ ബേബി (83) എന്നിവരുടെ മികവിൽ കേരളം 395 റൺസ് നേടി. പിന്തുടർന്ന് ഇറങ്ങിയ ഉത്തർ പ്രദേശ് 116 റൺസിന് പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. അതോടെ കേരളത്തിന് ഇന്നിങ്സ് ജയം സ്വന്തമാക്കാൻ സാധിച്ചു.

Also Read: സഞ്ജു ‘സൂപ്പർസ്റ്റാർ’ സാംസൺ; ഇലക്ട്രിഫൈയിങ് ഇന്നിങ്സ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

രണ്ടാം ഇന്നിങ്സിലും സക്സേനയുടെ ബൗളിങ് മികവാണ് കേരളത്തിനെ കൂറ്റൻ ജയത്തിലേക്ക് നയിച്ചത്. ആറു വിക്കറ്റകളാണ് രണ്ടാം ഇന്നിങ്സിൽ സക്സേന നേടിയത്. സർവാതെ മൂന്ന് വിക്കറ്റും വീഴ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News