സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണസമിതി അംഗങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. 2024 ഒക്ടോബര്‍ 2 (ഗാന്ധി ജയന്തി ദിനം) മുതല്‍ 2025 മാര്‍ച്ച് 30 (അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനം) വരെയാണ് മാലിന്യമുക്ത നവ കേരളത്തിനായി ജനകീയ ക്യാമ്പയിന്‍ڈ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 5,704 വാര്‍ഡുകളില്‍ ഇനിയും നിര്‍വഹണ സമിതികള്‍ രൂപീകരിച്ചിട്ടില്ല. ഉദ്ഘാടന, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തം വേണ്ടത്ര ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ ശുചിത്വ കേരള പ്രഖ്യാപനം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. അതിന് നാം ഇനിയുമേറെ മുന്നേറേണ്ടതുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മാലിന്യമുക്തം നവകേരളത്തെ കുറിച്ച് മുഖ്യമന്ത്രി സംസാരിക്കുകയായിരുന്നു.
നിര്‍വഹണ സമിതികള്‍ രൂപീകരിച്ചിട്ടില്ലാത്ത 5,704 വാര്‍ഡുകളില്‍ അടിയന്തിരമായി നിര്‍വഹണ സമിതികള്‍ രൂപീകരിക്കണം. ക്യാമ്പയിനിന്‍റെ ഭാഗമായി അയല്‍ക്കൂട്ടങ്ങള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഓഫീസുകള്‍, ടൗണുകള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍, സ്കൂളുകള്‍, കലാലയങ്ങള്‍ എന്നിവ ഹരിതമാക്കാനുള്ള സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. സമയബന്ധിതമായി ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കണം. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദമായി അവലോകനം ചെയ്ത് തുടര്‍പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കണം.
Also read: ലക്ഷ്യം അടുത്ത കേരളപ്പിറവിക്ക് മുമ്പ് അതിദരിദ്രരില്ലാത്ത കേരളം: മുഖ്യമന്ത്രി
ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ടം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കണം. മൂന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ 2025 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കാനാകണം. ജലസ്രോതസ്സുകളില്‍ എത്തിച്ചേരുംവിധത്തില്‍ മലിനജല ക്കുഴലുകള്‍ സ്ഥാപിച്ചിട്ടുള്ള വീടുകളേയും സ്ഥാപനങ്ങളേയും കണ്ടെത്തി ഫലപ്രദമായി നടപടി സ്വീകരിക്കണം. ആവശ്യമെങ്കില്‍ നിയമ നടപടി സ്വീകരിക്കണം. ജലത്തിലെ ഇ-കോളി സാന്നിദ്ധ്യം പരിശോധിക്കുന്നതിന് 2024 ഡിസംബര്‍ – 2025 ജനുവരിയില്‍ വിപുലമായ പരിശോധനകള്‍ സംഘടിപ്പിക്കണം.
വീടുകളിലെ ഒറ്റക്കുഴി കക്കൂസുകള്‍ക്ക് പകരം സുരക്ഷിതമായ സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കണം. തീരപ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കി കുറഞ്ഞ വരുമാനക്കാര്‍ക്ക് ജനകീയ പിന്തുണയോടെ സുരക്ഷിത സെപ്റ്റിക് ടാങ്കുകള്‍ ഉറപ്പാക്കണം. ശുചിത്വ മിഷന്‍റെ സാമ്പത്തിക, സാങ്കേതിക സഹായം പ്രയോജനപ്പെടുത്തി കമ്മ്യൂണിറ്റി സെപ്റ്റിക് ടാങ്കുകള്‍ സ്ഥാപിക്കണം.
ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡു കള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ നിന്ന് സാനിറ്ററി മാലിന്യം ശേഖരിക്കുന്നതിനും സംസ്ക്കരിക്കുന്നതിനും പൊതുസംവിധാനം ഏര്‍പ്പെടുത്തണം.
ജൈവമാലിന്യ സംസ്കരണത്തിന് ഗാര്‍ഹിക തലത്തിലും കമ്മ്യൂണിറ്റി തലത്തിലും സ്ഥാപിച്ചിട്ടുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. ആവശ്യമായ അറ്റകുറ്റപ്പണി നിര്‍വഹിച്ച് ഇവ പ്രവര്‍ത്തനക്ഷമമാക്കണം.ടൗണുകള്‍, ടൂറിസം കേന്ദ്രങ്ങള്‍, ഫ്ളാറ്റുകള്‍, ഹോസ്റ്റലുകള്‍, ഭവന സമുച്ഛയങ്ങള്‍, റെസിഡന്‍സ് അസോസിയേഷനുകള്‍, പൊതുസ്ഥല ങ്ങള്‍, ഹോട്ടലുകള്‍, ഹാളുകള്‍ മുതലായവയില്‍ കമ്മ്യൂണിറ്റിതല ജൈവമാലിന്യസംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കണം.
Also read: സ്മാര്‍ട്ട്സിറ്റിയുടെ ഭൂമി കേരളത്തിന്റെ ഐടി വികസനത്തിന് ഫലപ്രദമായി ഉപയോഗിക്കും; മുഖ്യമന്ത്രി
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളാറ്റുകള്‍ എന്നിവയില്‍ ജൈവ മാലിന്യ, ജലമാലിന്യ സംസ്കരണ സംവിധാനങ്ങള്‍ സ്ഥാപിക്കണം. ഖര, ദ്രവ മാലിന്യങ്ങളുടെ സംസ്ക്കരണത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.
2023-24 വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ 2,867 കോടി രൂപ അടങ്കലുള്ള മാലിന്യ സംസ്കരണ പദ്ധതികള്‍ ആവിഷ്കരിച്ചിരുന്നു. ഇതില്‍ 641.45 കോടി രൂപയാണ് ചെലവഴിക്കപ്പെട്ടത്. അതായത് പുരോഗതി 22% മാണെന്നര്‍ത്ഥം. നഗരസഭകളില്‍ 15 ശതമാനമാണ് ചെലവഴിച്ചത്. വികസനപദ്ധതികളുടേയും കേന്ദ്രാവിഷ്കൃത പദ്ധതികളു ടേയും മറ്റ് പദ്ധതികളുടേയും സംയോജനം ഉറപ്പാക്കി പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണം.
ശുചിത്വവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള പദ്ധതികള്‍ ഭരണസമിതി യോഗം വിലയിരുത്തണം. പൂര്‍ത്തിയാക്കാനുള്ളവ പ്രശ്നങ്ങള്‍ പരിഹരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ മാതൃകാ പദ്ധതികള്‍ ഭരണ സമിതിയുടെ നേതൃത്വത്തില്‍ ഒരു ടീം സന്ദര്‍ശിക്കണം. ഹരിത കേരളം മിഷന്‍ ഇത് ഏകോപിപ്പിക്കണം.
2024 ഡിസംബര്‍ – 2025 ജനുവരിയില്‍ നാടിന്‍റെ മുക്കും മൂലയും ശുചിയാക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിന്‍ സംഘടിപ്പിക്കണം. എല്ലാ വിഭാഗം ജനങ്ങളെയും ക്യാമ്പയിനില്‍ പങ്കാളികളാക്കണം. ഇതിനായി ഭവന സന്ദര്‍ശനം നടത്തി മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ശുചീകരണ പ്രവര്‍ത്ത നങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച കൃത്യമായ ആസൂത്രണം നടത്തണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here