രാജ്യത്ത് ആദ്യമായി സ്പോർട്സ് എകോണമി നടപ്പിലാക്കുന്ന സംസ്ഥാനമാക്കും കേരളം: മന്ത്രി വി അബ്ദുറഹിമാൻ

രാജ്യത്ത് ആദ്യമായി സ്പോർട്സ് എകോണമി നടപ്പിലാക്കുന്ന സംസ്ഥാനമാക്കും കേരളമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. സംസ്ഥാനം എന്ന രീതിയിൽ എല്ലാ മേഖലകളിലെയും പങ്കാളിത്തം ഉറപ്പാക്കി സ്പോർട്സ് എകോണമി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയ്ക്ക് മാറ്റങ്ങൾ അനിവാര്യമാണ്. പുതിയ കായിക നയം രൂപീകരിച്ചു കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: പൊലീസിനെ ആക്രമിച്ച് പൊതുമുതൽ നശിപ്പിച്ചാൽ രാഷ്ട്രീയം നോക്കില്ല: സിറ്റി പൊലീസ് കമ്മീഷണർ

ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരള 2024 (ഐഎസ്എസ്കെ ) നടക്കാനിരിക്കുകയാണ്. ജനുവരി 23 മുതൽ 26 കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. കായിക നയം, കായിക സമ്പത്ത് ഘടന വികസനം തുടങ്ങിയവ സമ്മിറ്റിൽ വിഷയമാകും. 20ൽ അധികം രാജ്യങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കും. രാജ്യത്തെ വിവിധ സർവകലാശാലകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കും. സമ്മിറ്റ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: മുസ്ലിങ്ങൾക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംഎൽഎ കെ എസ് ഈശ്വരപ്പ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News