‘അഞ്ച് വർഷത്തിനകം ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുന്ന നാടായി കേരളം മാറും’: ഗോവിന്ദൻ മാസ്റ്റർ

അഞ്ച് വർഷത്തിനകം അതിദരിദ്രരെ മുഴുവൻ ദാരിദ്ര്യത്തിൽ നിന്ന് മുക്തമാക്കുന്ന നാടായി കേരളം മാറുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അടച്ചുറപ്പുള്ള വീട് എന്നത് സാധാരക്കാരന് സ്വപ്നം മാത്രമാണെന്നും നീതി ആയോഗിൻ്റെ കണക്കനുസരിച്ച് ഏറ്റവും പട്ടിണി കുറഞ്ഞ നാടാണ് കേരളമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Also read:ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചുകളിലൊന്ന്; കാപ്പാടിന് വീണ്ടും ബ്ലൂഫ്‌ളാഗ് അംഗീകാരം

‘വിദ്യാർത്ഥികൾക്ക് ഏതറ്റം വരെയും പഠിക്കാനുള്ള സൗകര്യം കേരളത്തിലുണ്ട്. കേരളത്തിലെ ആരോഗ്യ മേഖല കൊവിഡ് പ്രതിസന്ധിയെ കൈകാര്യം ചെയ്തത് ലോകത്തിനു മുഴുവൻ മാതൃകയായിരുന്നു. സ്വന്തമായി വീടില്ലാത്തവർക്ക് അടച്ചുറപ്പുള്ള വീട് നിർമിച്ച് നൽകിയാണ് കേരളം ഇന്ത്യക്ക് മാതൃകയാവുന്നത്.

ഏതു സമയത്തും ഇന്ത്യയിലെ ജനാധിപത്യം അവസാനിക്കാം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാൻ ജുഡീഷ്യറിയെയും എക്സിക്യൂട്ടീവിനെയും വരെ ഉപയോഗപ്പെടുത്തുന്ന ഭരണ സംവിധാനമാണ് നിലവിലുള്ളത്. എല്ലാ കൈവഴികളും ഹിന്ദുത്വ അജണ്ടയിലേക്കാണ്. കേരളത്തോട് കേന്ദ്രത്തിന് തികഞ്ഞ അവഗണനയാണ്.

Also read:ബ്രാഹ്‌മണ ആചാരത്തോടെ താലികെട്ട്, തുടർന്ന് മാപ്പിളപ്പാട്ടും; കണ്ണൂരിനെ കളറാക്കിയ കല്യാണം

കോൺഗ്രസ് കേരളത്തിൽ ബി ജെ പിയുടെ ഏജൻ്റായി പ്രവർത്തിക്കുന്നു. കേരളത്തിലെ ജനങ്ങളോട് പ്രതികാരം തീർക്കുകയാണ് കേന്ദ്ര സർക്കാർ. ഒരു കാര്യത്തിനും പണമില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. തൊഴിലുറപ്പു പദ്ധതി പോലും പ്രതിസന്ധിയിലാകുന്ന അവസ്ഥയിലേക്ക് കേന്ദ്രം കേരളത്തെ എത്തിക്കുന്നു’ ഗോവിന്ദൻ മാസ്റ്റർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News