ഷിരൂരിൽ മണ്ണിടിഞ്ഞ് കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തിവച്ച് കർണ്ണാടക. കാലാവസ്ഥ അനുകൂലമാകുന്നതുവരെ തിരച്ചിൽ നിർത്തിവയ്ക്കാനാണ് തീരുമാനം. അതേ സമയം തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ട് കേരളം സമ്മർദ്ദം ശക്തമാക്കുകയാണ്. 13 ദിവസം നീണ്ടു നിന്ന തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല.
അതേസമയം, ഷിരൂരിൽ അർജുനായുള്ള തിരച്ചിൽ നിർത്തിയതിനെതിരെ പ്രതിഷേധം ശക്തമാണ്. ഡി വൈ എഫ് ഐ നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണാടിക്കലിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടക്കത്തിൽ കാണിച്ച അലംഭാവം ആവർത്തിക്കാനാണ് കർണാടക സർക്കാർ ശ്രമിക്കുന്നതെന്നും കൂടുതൽ സന്നാഹങ്ങൾ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
Arjun Rescue Operation, Shiroor, Ankola landslide, Karnataka, Arjun Missing, National News, Kerala news
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here