49-ാ മത് ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ്; വാട്ടർ പോള്ളോ മത്സരത്തിൽ കേരളത്തിന് ഇരട്ട കിരീടം

ചെന്നൈയിൽ ഇന്ന് സമാപിച്ച 49-ാ മത് ദേശീയ ജൂനിയർ നീന്തൽ ചാമ്പ്യൻഷിപ്പ് വാട്ടർ പോള്ളോ മത്സരത്തിൽ കേരളത്തിൻ്റെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും സ്വർണ്ണം. ആൺകുട്ടികൾ മഹാരാഷ്ട്ര ടീമിനെയാണ് പരാജയപ്പെടുത്തിയത്. പെൺകുട്ടികൾ കർണാടകയെ പരാജയപ്പെടുത്തിയാണ് കിരീടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഒരു വർഷം രണ്ടു വിഭാഗത്തിലും കേരളം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. പെൺകുട്ടികൾ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും വിജയയിച്ചാണ് ഫൈനലിൽ എത്തിയത്. ആൺകുട്ടികൾ ഗ്രൂപ്പ് മത്സരത്തിൽ മഹാരാഷ്ട്രയോഡ് പരാജയപ്പെട്ടെങ്കിലും സെമിഫൈനലിൽ ബംഗാളിനെ പരാജയപ്പെടുത്തി ഫൈനൽ മത്സരത്തിൽ എത്തി വീണ്ടും മഹാരാഷ്ട്രയുമായി മത്സരിച്ചു ചാമ്പ്യൻഷിപ് കരസ്ഥമാക്കുകയാണ് ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News