രഞ്ജി ട്രോഫിയില്‍ കേരളത്തിന് വമ്പന്‍ ജയം; തിളങ്ങി സച്ചിന്‍ ബേബിയും രോഹനും, ജയം എട്ടു വിക്കറ്റിന്

ranji-trophy-kerala

രഞ്ജി ട്രോഫിയില്‍ പഞ്ചാബിനെ തകര്‍ത്ത് കേരളം. എട്ടു വിക്കറ്റിനാണ് കേരളത്തിന്റെ ജയം. സ്കോര്‍ ബോര്‍ഡ്: പഞ്ചാബ് ഒന്നാം ഇന്നിങ്‌സ് 194, രണ്ടാം ഇന്നിങ്‌സ് 142. കേരളം ഒന്നാം ഇന്നിങ്‌സ് 179, രണ്ടാം ഇന്നിങ്‌സ് 158/2.

Also Read: നടന്‍ ബാല അറസ്റ്റില്‍; നടപടി മുൻ ഭാര്യയുടെ പരാതിയിൽ

ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ അര്‍ധ സെഞ്ചുറിയും (56) രോഹന്‍ കുന്നുമ്മലിന്റെ 48 റണ്‍സും വിജയത്തിന് നിര്‍ണായകമായി. ബാബാ അപരാജിത് 39 റണ്‍സെടുത്തു.

ആദ്യ ഇന്നിങ്‌സില്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (38) ആയിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറര്‍. ബാബാ അപരാജിതിന്റെയും ആദിത്യ സര്‍വതിന്റെയും നാല് വിക്കറ്റ് നേട്ടം രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന് നേട്ടമായി. ഒന്നാം ഇന്നിങ്‌സില്‍ സര്‍വതും സക്‌സേനയും അഞ്ചു വീതം വിക്കറ്റെടുത്തിരുന്നു. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളജ് ഗ്രൌണ്ടിലായിരുന്നു മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News