കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം; 13600 കോടി കടമെടുക്കാൻ അനുമതി

കടമെടുപ്പ് പരിധി വെട്ടികുറച്ചതിനെതിരായ ഹർജിയിൽ കേരളത്തിന് വിജയം. കേന്ദ്രവും സംസ്ഥാനവും ചര്‍ച്ച നടത്തണമെന്ന് വീണ്ടും സുപ്രീംകോടതി പറഞ്ഞു. 13600 കോടി കടമെടുപ്പിന് അനുമതി നൽകി. ഹര്‍ജി പിന്‍വലിക്കാന്‍ കേരളത്തോട് ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് കേന്ദ്രത്തോട് കോടതി പറഞ്ഞു. ഹര്‍ജി പിന്‍വലിക്കുന്നത് ഒഴികെയുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തണമെന്നും കോടതി നിർദേശിച്ചു.

ALSO READ: പാർലമെൻറിൽ ശക്തമായ ഒരു ഇടതുപക്ഷം ഉണ്ടാകണം എന്ന് വ്യത്യസ്ത ജനവിഭാഗങ്ങൾ ആഗ്രഹിക്കുന്നുണ്ട്: കെ കെ ശൈലജ ടീച്ചർ

അതേസമയം കേരളത്തില്‍ ഗുരുതര സാമ്പത്തിക പ്രതിസന്ധിയെന്ന് കേരളം കോടതിയിൽ അറിയിച്ചു. പണം സൗജന്യമായി ആവശ്യപെടുകയല്ല അർഹതപെട്ട പണമാണ് ആവശ്യപെടുന്നതെന്നും കേരളം വ്യക്തമാക്കി. കടമെടുക്കാനുള്ള അവകാശമാണ് ചോദിക്കുന്നതെന്നും മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളുമായി കേരളത്തെ താരതമ്യം ചെയ്യരുതെന്ന് കപിൽ സിബൽ കോടതിയിൽ പറഞ്ഞു.

വരുമാനത്തിന്റെ 66 ശതമാനവും കേന്ദ്രത്തിന് ആണ് ലഭിക്കുന്നത്. അതിൽ 40 ശതമാനം ആണ് കേന്ദ്രം ചെലവഴിക്കുന്നത്. സംസ്ഥാനങ്ങൾ കേന്ദ്രത്തിനേക്കാളും പണം ചെലവഴിക്കുന്നു.NHAI യുടെ കടം കേന്ദ്രകടമായി കണക്കാക്കുന്നില്ല, എന്നാല്‍ കേരളത്തിന്റെ കാര്യത്തില്‍ സ്വീകരിക്കുന്നത് വിപരീത നിലപാട് ആണ്. പെൻഷനും ക്ഷാമബത്തയും ആനുകൂല്യങ്ങളും നൽകാൻ പണമില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.ഇക്കൊല്ലം കടമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത വർഷവും കടമെടുപ്പ് വെട്ടിക്കുറയ്ക്കാൻ കാരണമാകും.

ALSO READ: ‘നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേര് സവർക്കറിനൊപ്പം കൂട്ടികെട്ടേണ്ട’; രൺദീപ് ഹൂഡയ്ക്കെതിരെ നേതാജിയുടെ അനന്തരവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News