ലെവല്‍ ക്രോസുകളില്ലാത്ത കേരളം എന്ന സ്വപ്‌ന പദ്ധതി ഏത് പ്രതിസന്ധിയെയും മറികടന്ന് യാഥാര്‍ത്ഥ്യമാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉറപ്പുനല്‍കിയിരുന്നു. റെയില്‍വേയുടെ ഭാഗത്തുനിന്നും ചില തടസങ്ങളുണ്ടെങ്കിലും കേരളം ഭരിക്കുന്നത് എല്‍ഡിഎഫ് ആയതിനാല്‍ ഈ സ്വപ്‌ന പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നോട്ടു പോകുമെന്നായിരുന്നു മന്ത്രി ഉറപ്പുനല്‍കിയിരുന്നത്.
ALSO READ: പാറശ്ശാല ഷാരോണ്‍ വധക്കേസ്; ആശുപത്രി ഐസിയുവില്‍ വച്ച് മകന്‍ മരണമൊഴി നല്‍കിയതായി പിതാവ്
ഇന്ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങര റെയില്‍വേ മേല്‍പ്പാലം മന്ത്രി ഉദ്ഘാടനം ചെയ്തു. ലെവല്‍ ക്രോസില്ലാത്ത കേരളം പദ്ധതിയില്‍ കാഞ്ഞങ്ങാട്, ഫറോക്ക്, ഗുരുവായൂര്‍, കാരിത്താസ്, മാളിയേക്കല്‍, തിരൂര്‍ എന്നീ ആറ് മേല്‍പ്പാലങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി കഴിഞ്ഞു. ഏഴാമത്തെ മേല്‍പാലമാണ് ചാലക്കുടി മണ്ഡലത്തിലെ ചിറങ്ങരയില്‍ ഇന്ന് ഉദ്ഘാടനം ചെയ്തത്. കൂടാതെ കേരളത്തിലെ 9 റെയില്‍വേ മേല്‍പ്പാലങ്ങളുടെ പ്രവൃത്തി അന്തിമഘട്ടത്തിലുമാണ്.
ഇക്കഴിഞ്ഞ ജൂണില്‍ ലെവല്‍ ക്രോസില്ലാത്ത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്ത് അഞ്ച് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയായതായി മന്ത്രി വി ജോയിയുടെ സബ്മിഷന് മറുപടി നല്‍കിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here